16 Dec 2025 7:12 PM IST
Summary
സമഗ്ര സാമ്പത്തിക സഹകരണത്തിന് സാധ്യത
സുപ്രധാന ചര്‍ച്ചകള്‍ നടത്തുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ഒമാനിലെത്തും. ജോര്‍ദാന്‍ സന്ദര്‍ശനത്തിന് ശേഷമാണ് പ്രധാനമന്ത്രി ഇന്ത്യന്‍ പ്രവാസികള്‍ ഏറെയുള്ള ഒമാനിലെത്തുന്നത്. ഇന്ത്യ-ഒമാന്‍ സമഗ്ര സാമ്പത്തിക സഹകരണ കരാര്‍ പ്രഖ്യാപിക്കാനുള്ള സാധ്യത ഏറെയാണ്. ഇന്ത്യ-ഒമാന്‍ നയതന്ത്ര ബന്ധം സ്ഥാപിക്കപ്പെട്ടതിന്റെ എഴുപതാം വാര്‍ഷികത്തിലാണ് സന്ദര്‍ശനം.
ഇന്ത്യ - ഒമാന്‍ സമഗ്ര സാമ്പത്തിക സഹകരണ കരാര്‍ പ്രഖ്യാപിക്കുമോ എന്നതാണ് അതിലേറ്റവും പ്രധാനപ്പെട്ടത്. പ്രതിരോധം, സാമ്പത്തികം, ഊര്‍ജ്ജം, നിക്ഷേപം, സുരക്ഷ, സാങ്കേതിക വിദ്യ എന്നീ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ഉറപ്പാക്കും.
ഒമാനില്‍ പ്രധാനമന്ത്രിയുടെ രണ്ടാം വരവാണിത്. 2018 ഫെബ്രുവരിയില്‍ പ്രധാനമന്ത്രി ഒമാന്‍ സന്ദര്‍ശിക്കുകയും 2023 ഡിസംബറില്‍ ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈത്തം ബിന്‍ താരിക് ഇന്ത്യ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
