28 Dec 2025 5:33 PM IST
Summary
13 വയസ്സിനു താഴെയുള്ള കുട്ടികളുടെ വ്യക്തിഗത വിവരങ്ങള്‍ മാതാപിതാക്കളുടെ അനുമതിയില്ലാതെ ശേഖരിക്കാനോ കൈമാറാനോ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ക്ക് അനുവാദമില്ല
ഡിജിറ്റല്‍ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഓണ്‍ലൈന്‍ ചൂതാട്ടങ്ങളിലും വാതുവയ്പ് ഗെയിമുകളിലും കുട്ടികള്‍ പങ്കെടുക്കുന്നത് നിരോധിക്കുന്നതടക്കം യുഎഇയില്‍ പുതിയ ഡിജിറ്റല്‍ നിയമം നടപ്പിലാക്കുന്നു. 13 വയസ്സിനു താഴെയുള്ള കുട്ടികളുടെ വ്യക്തിഗത വിവരങ്ങള്‍ മാതാപിതാക്കളുടെ അനുമതിയില്ലാതെ ശേഖരിക്കാനോ കൈമാറാനോ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ക്ക് അനുവാദമില്ല. സൈബര്‍ ബുള്ളിയിങ്, ഉപദ്രവങ്ങള്‍, അശ്ലീലത എന്നിവയില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കാനാണ് കര്‍ശന നിയമങ്ങള്‍ കൊണ്ടുവന്നത്.
കുട്ടികളെ സംരക്ഷിക്കാനാണ് കര്‍ശന നിയമങ്ങള്‍
സോഷ്യല്‍ മീഡിയ, സെര്‍ച് എന്‍ജിനുകള്‍,ഓണ്‍ലൈന്‍ ഗെയിമിങ് പ്ലാറ്റ്ഫോം എന്നിവ നിര്‍ബന്ധമായും പ്രായപരിധി പരിശോധിക്കുന്നതിനുള്ള സംവിധാനങ്ങളും ഫില്‍റ്ററും ഏര്‍പ്പെടുത്തണമെന്നാണ് നിര്‍ദേശം. കുട്ടികളുടെ ഡിജിറ്റല്‍ സുരക്ഷ ഉറപ്പാക്കുന്നതിനു കുടുംബ മന്ത്രിയുടെ നേതൃത്വത്തില്‍ ഒരു നാഷനല്‍ ചൈല്‍ഡ് ഡിജിറ്റല്‍ സേഫ്റ്റി കൗണ്‍സില്‍ രൂപീകരിക്കും.
കുട്ടികള്‍ക്കെതിരെയുള്ള ഓണ്‍ലൈന്‍ അതിക്രമങ്ങള്‍ തടയാനും സുരക്ഷിത ഇന്റര്‍നെറ്റ് ഉപയോഗം പ്രോത്സാഹിപ്പിക്കാനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
