image

28 Dec 2025 2:47 PM IST

NRI

kuwait Digital:കുവൈറ്റില്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്കായി പുതിയ ഓണ്‍ലൈന്‍ സേവനങ്ങള്‍ ആരംഭിച്ചു

MyFin Desk

kuwait Digital:കുവൈറ്റില്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്കായി പുതിയ ഓണ്‍ലൈന്‍ സേവനങ്ങള്‍ ആരംഭിച്ചു
X

Summary

വിസ നടപടിക്രമങ്ങള്‍ കൂടുതല്‍ എളുപ്പമാകും


കുവൈറ്റ് ആഭ്യന്തര മന്ത്രാലയം രണ്ട് പുതിയ ഇലക്ട്രോണിക് സേവനങ്ങള്‍ കൂടി ആരംഭിച്ചു. ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസും റെസിഡന്‍സ് അഫയേഴ്‌സ് വിഭാഗവും സംയുക്തമായാണ് മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ഈ സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്. സ്വാകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ആദ്യമായി റെസിഡന്‍സി പെര്‍മിറ്റ് എടുക്കുന്നതിനുള്ള അപേക്ഷകള്‍ ഇനി ഓണ്‍ലൈന്‍ വഴി സമര്‍പ്പിക്കാം. താല്‍ക്കാലിക റെസിഡന്‍സിയിലേക്ക് വിസ മാറ്റുന്നതിനുള്ള സേവനവും ഇപ്പോള്‍ ഡിജിറ്റലായി ലഭ്യമാണ്.

വിസ നടപടികള്‍ വേഗത്തിലാകും

സ്‌പോണ്‍സര്‍മാര്‍ക്കോ കമ്പനികള്‍ക്കോ റെസിഡന്‍സ് അഫയേഴ്‌സ് ഓഫീസുകള്‍ നേരിട്ട് സന്ദര്‍ശിക്കാതെ തന്നെ തങ്ങളുടെ ജീവനക്കാരുടെ വിസ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാം. മന്ത്രാലയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുതാര്യമാക്കാനും ഉദ്യോഗസ്ഥരുടെ ജോലിഭാരം കുറയ്ക്കാനും ഈ ഡിജിറ്റല്‍ സംവിധാനം സഹായിക്കും.