24 Dec 2025 3:25 PM IST
Summary
സ്വകാര്യ മേഖലാ ജീവനക്കാര്‍ രാജ്യം വിടുന്നതിന് മുന്‍പ് തൊഴിലുടമയില്‍ നിന്ന് ഓണ്‍ലൈനായി എക്‌സിറ്റ് പെര്‍മിറ്റ് വാങ്ങണം
കുവൈറ്റിലെ പ്രവാസികളുടെ താമസവും വിസയുമായി ബന്ധപ്പെട്ട പുതിയ എക്‌സിക്യൂട്ടീവ് നിയമാവലി പ്രാബല്യത്തില്‍ വന്നു. വിസ ഫീസുകള്‍, സന്ദര്‍ശക വിസകള്‍, ഗാര്‍ഹിക തൊഴിലാളികള്‍, നവജാത ശിശുക്കളുടെ രജിസ്‌ട്രേഷന്‍ എന്നിവയില്‍ വന്‍ മാറ്റങ്ങളാണ് ആഭ്യന്തര മന്ത്രാലയം നടപ്പിലാക്കിയിരിക്കുന്നത്. എല്ലാത്തരം എന്‍ട്രി വിസകള്‍ക്കും സന്ദര്‍ശക വിസകള്‍ക്കും ഇനി മുതല്‍ മാസത്തില്‍ 10 കുവൈറ്റ് ദിനാര്‍ വീതം ഫീസ് ഈടാക്കും.
ആശ്രിത വിസയില്‍ ഭാര്യയേയും മക്കളേയും സ്‌പോണ്‍സര്‍ ചെയ്യാന്‍ 20 ദിനാര്‍ പ്രതിവര്‍ഷം നല്‍കണം. മാതാപിതാക്കള്‍,സഹോദരങ്ങള്‍ എന്നിവരെ സ്‌പോണ്‍സര്‍ ചെയ്യുന്നതിന് വര്‍ഷം 300 ദിനാറാണ് പുതുക്കിയ ഫീസ്. സ്വന്തം സ്‌പോണ്‍സര്‍ഷിപ്പ് വിസ ഫീസ് വര്‍ഷത്തില്‍ 500 ദിനാറാക്കി. ആരോഗ്യ ഇന്‍ഷുറന്‍സ് ഫീസ് വര്‍ഷത്തില്‍ 50 ദിനാറില്‍ നിന്ന് 100 ദിനാറാക്കി. ഇന്‍ഷുറന്‍സ് ഇല്ലാതെ താമസരേഖകള്‍ അനുവദിക്കുകയോ പുതുക്കുകയോ ചെയ്യില്ല.
വിദേശ നിക്ഷേപം ആകര്‍ഷിക്കാന്‍ നീക്കം
പ്രവാസികള്‍ക്ക് കുവൈറ്റില്‍ കുഞ്ഞുങ്ങള്‍ ജനിച്ചാല്‍ അവര്‍ക്ക് താമസരേഖകള്‍ ശരിയാക്കാന്‍ 4 മാസത്തെ സാവകാശം നല്‍കും. ഈ കാലാവധി കഴിഞ്ഞാല്‍ ആദ്യത്തെ ഒരു മാസം പ്രതിദിനം 2 ദിനാര്‍ വീതം പിഴ നല്‍കണം. അതിനുശേഷവും വൈകുകയാണെങ്കില്‍ പിഴ പ്രതിദിനം 4 ദിനാര്‍ ആയി വര്‍ദ്ധിക്കും. രാജ്യത്തേക്ക് വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതിനായി പ്രത്യേക എന്‍ട്രി വിസ അനുവദിക്കും. കുവൈത്ത് ഡയറക്ട് ഇന്‍വെസ്റ്റ്മെന്റ് പ്രൊമോഷന്‍ അതോറിറ്റിയുടെ ശുപാര്‍ശ പ്രകാരമായിരിക്കും നിക്ഷേപകര്‍ക്ക് ഈ താമസ വിസ നല്‍കുന്നത്.
സ്വകാര്യ മേഖലാ ജീവനക്കാര്‍ രാജ്യം വിടുന്നതിന് മുന്‍പ് തൊഴിലുടമയില്‍ നിന്ന് ഓണ്‍ലൈനായി എക്‌സിറ്റ് പെര്‍മിറ്റ് വാങ്ങണമെന്ന നിയമവും പ്രാബല്യത്തിലായി. വിദേശികളുടെ എണ്ണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് പരിഷ്‌കാരം.
പഠിക്കാം & സമ്പാദിക്കാം
Home
