image

16 May 2026 7:22 PM IST

NRI

ഹോര്‍മുസിനെ ആശ്രയിക്കേണ്ട;പുതിയ പൈപ്പ്ലൈന്‍ പദ്ധതിയുമായി യുഎഇ

MyFin Desk

ഹോര്‍മുസിനെ ആശ്രയിക്കേണ്ട;പുതിയ പൈപ്പ്ലൈന്‍ പദ്ധതിയുമായി യുഎഇ
X

Summary

ഇന്ത്യയിലേക്കുള്ള എണ്ണ കയറ്റുമതി വര്‍ധിക്കും. 2027 ല്‍ പദ്ധതി പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ


യുഎഇയുടെ കിഴക്കന്‍ തീരമായ ഫുജൈറ വഴി എണ്ണ കയറ്റുമതി ശേഷി ഇരട്ടിയാക്കാന്‍ ലക്ഷ്യമിട്ടുള്ള വെസ്റ്റ്-ഈസ്റ്റ് പൈപ്പ്ലൈന്‍ പദ്ധതി അതിവേഗം പൂര്‍ത്തിയാക്കാന്‍ നീക്കം. ഇന്ത്യയുടെ ഊര്‍ജ്ജ സുരക്ഷയിലുള്‍പ്പടെ നിര്‍ണായകമാവുന്നതാണ് യുഎഇയുടെ നീക്കം. പ്രതിദിനം പതിനഞ്ച് ലക്ഷം എണ്ണ എത്തിക്കാന്‍ ശേഷിയുള്ളതാണ് പൈപ്പ് ലൈന്‍. ഹോര്‍മുസിനെ ആശ്രയിക്കാതെ നേരിട്ട് ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക് എണ്ണ എത്തിക്കാന്‍ കഴിയുന്ന ഫുജൈറയുടെ തന്ത്രപ്രധാന സ്ഥാനം വിവിധ രാജ്യങ്ങളുമായുള്ള വ്യാപാരത്തില്‍ നിര്‍ണായകമാകുമെന്നാണ് വിലയിരുത്തല്‍.

ഇറാന്‍-യുഎസ്-ഇസ്രായേല്‍ യുദ്ധംമൂലം പ്രാദേശിക സാഹചര്യം കലുഷിതമായ സാഹചര്യത്തിലാണ് അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ വെസ്റ്റ്-ഈസ്റ്റ് പൈപ്പ്‌ലൈന്‍ എന്ന പദ്ധതി വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ അബുദാബി നാഷണല്‍ ഓയില്‍ കമ്പനിക്ക് (അഡ്നോക്) നിര്‍ദേശം നല്‍കിയത്. ഹബ്ഷാന്‍ എണ്ണപ്പാടത്തു നിന്ന് ഫുജൈറയിലേക്കുള്ള എണ്ണ പൈപ്പ് ലൈന്‍ ഫുജൈറ തുറമുഖത്തെത്തുന്നതോടെ ഒമാന്‍ കടല്‍ വഴി കയറ്റുമതിക്ക് തടസ്സങ്ങളില്ല. നിലവിലെ കരാറുകളനുസരിച്ച് ഇന്ത്യയിലേക്ക് നല്ലൊരു പങ്ക് കയറ്റുമതി എത്തും.

2008 ല്‍ നിര്‍മ്മാണം തുടങ്ങിയ 48 ഇഞ്ച് കൂറ്റന്‍ പൈപ്പ് ലൈന്‍ 360 കിലോമീറ്റര്‍ നീളമുണ്ട്. പ്രതിദിനം പതിനഞ്ചു ലക്ഷം ബാരല്‍ എണ്ണ പമ്പ് ചെയ്യാന്‍ ശേഷിയുണ്ട്. ഒപെക് വിട്ട ശേഷം എണ്ണ ഉല്‍പ്പാദനം പ്രതിദിനം അന്‍പത് ലക്ഷം ബാരല്‍ പ്രതിദിനം ആക്കാനാണ് യുഎഇയുടെ പദ്ധതി.