image

16 Sep 2023 8:22 AM GMT

Norka

പ്രവാസി സഹകരണ സംഘങ്ങൾക്ക് നോർക്ക ധനസഹായം

MyFin Desk

പ്രവാസി സഹകരണ സംഘങ്ങൾക്ക് നോർക്ക ധനസഹായം
X

Summary

  • പ്രവാസി ജീവിതം കഴിഞ്ഞു തിരികെയെത്തിയവരുടെ പുനരധിവാസവും സാമ്പത്തിക ഉന്നമനവും ലക്‌ഷ്യം
  • മൂന്നുലക്ഷം രൂപ വരെയാണ് ധന സഹായം


പ്രവാസി മലയാളികളുടെ സഹകരണ സംഘങ്ങൾക്ക് ധനസഹായം നൽകുന്ന പദ്ധതിയിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി 2023 സെപ്റ്റംബർ 30 വരെ നീട്ടിയതായി നോർക്ക റൂട്സ് അറിയിച്ചു. പ്രവാസി ജീവിതം കഴിഞ്ഞു തിരികെയെത്തിയവരുടെ പുനരധിവാസവും സാമ്പത്തിക ഉന്നമനവുമാണ് ലക്‌ഷ്യം. പ്രവ്സി സംഘടനകളുടെ പ്രവർത്തനം മെച്ചപ്പെടുന്നതിനു വേണ്ടിയാണ് ഒറ്റതവണയായി ധനസഹായം നൽകുന്നത്.

മൂന്നുലക്ഷം രൂപ വരെയാണ് ധന സഹായം.സഹകരണസംഘങ്ങളുടെ അടച്ചു തീർത്ത ഓഹരി മൂലധനത്തിന്റെ അഞ്ച് ഇരട്ടിക്ക് സമാനമായ തുകയോ അല്ലെങ്കിൽ പരമാവധി 1 ലക്ഷം രൂപയോ ഏതാണ് കുറവ് പ്രസ്തുത തുക ഷെയർ പാരിറ്റിയായും 2 ലക്ഷം രൂപ പ്രവർത്തന മൂലധനവും നൽകും.

അപേക്ഷിക്കുന്ന സമയത്ത് സംഘത്തിൽ 50 അംഗങ്ങക്കെങ്കിലും വേണം. രജിസ്ട്രേഷന് ശേഷം 2 വര്ഷം പൂർത്തിയായിരിക്കുകയും വേണം. എ ബി ക്ലാസ് അംഗങ്ങൾ പ്രവാസികൾ /തിരിച്ചു വന്നവർ ആയിരിക്കണം. ബൈലോയിൽ സർക്കാർ ധനസഹായം സ്വീകരിക്കുന്നതിന് വ്യവസ്ഥ ഉണ്ടായിരിക്കണം. സംഘത്തിന്റെ മുൻ സാമ്പത്തിക വർഷത്തെ ഓഡിറ്റ് റിപ്പോർട്ട് ഹാജരാക്കണം.

പൊതുജന താത്പര്യമുള്ള ഉല്പാദന,സേവന,ഐടി,തൊഴിൽ സംരംഭങ്ങൾ (കൃഷി ,മൃഗസംരക്ഷണം , ക്ഷീരവികസനം, ചെറുകിട വ്യവസായം ,മത്സ്യമേഖല, മൂല്യവർധിത ഉൽപ്പന്ന നിർമാണം,സേവന മേഖല,നിർമാണ മേഖല )എന്നിവയിലൂടെ കുറഞ്ഞത് 10 പേർക്കെങ്കിലും തൊഴിലും വരുമാനവും ലഭ്യമാവുന്ന സംരംഭങ്ങൾ മേൽപ്രകാരം തൊഴിൽ ലഭ്യമാകത്തക്ക തരത്തിൽ വികസിപ്പിക്കുന്നതിനുമാണ് രണ്ടു ലക്ഷം രൂപ പ്രവർത്തന മൂലധനം നൽകുന്നത്. സംഘം നേരിട്ട് നടത്തുന്ന സംരംഭങ്ങൾ ,സംഘത്തിലെ അംഗങ്ങൾ ഒറ്റക്കോ കൂട്ടായോ നടത്തുന്ന സംരംഭങ്ങൾക്കാണ് ധനസഹായം നൽകുക.

അപേക്ഷ ഫോറം നോർക്ക റൂട്സ് വെബ്സൈറ്റായ www.norkaroots.org ൽ ലഭിക്കും . പൂരിപ്പിച്ച അപേക്ഷകൾ ആവശ്യരേഖകൾ ആയ ,ഭരണ സമിതി തീരുമാനം പദ്ധതി രേഖ , ഏറ്റവും പുതിയ ഓഡിറ്റ് റിപ്പോർട്ടിന്റെ പകർപ്പ് , താൽക്കാലിക കട ധന പട്ടിക എന്നിവയുടെ പകർപ്പുകൾ സഹിതം സെപ്റ്റംബർ 30 നകം ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ,നോർക്ക റൂട്സ് ,നോർക്ക സെന്റർ ,3 നില ,തൈക്കാട് ,തിരുവനന്തപുരം -695014 എന്ന വിലാസത്തിൽ ലഭിക്കണം.

കൂടുതൽ വിവരങ്ങൾക്ക് നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ ) +918802 012 345 (വിദേശത്ത് നിന്നും മിസ്സ്ഡ് കോൾസർവീസ് ) എന്നിവയിൽ ബന്ധപ്പെടാവുന്നതാണ്.