image

30 Nov 2025 10:06 AM IST

Norka

പ്രവാസികള്‍ക്കുള്ള ആരോഗ്യ അപകട ഇന്‍ഷുറന്‍സ് പദ്ധതിയായ നോര്‍ക്ക കെയര്‍ എന്റോള്‍മെന്റ് ഇന്ന് അവസാനിക്കും

MyFin Desk

പ്രവാസികള്‍ക്കുള്ള ആരോഗ്യ അപകട ഇന്‍ഷുറന്‍സ് പദ്ധതിയായ നോര്‍ക്ക കെയര്‍ എന്റോള്‍മെന്റ് ഇന്ന് അവസാനിക്കും
X

Summary

വ്യക്തിഗത വിവരങ്ങളിലെ തെറ്റുകള്‍ ഡിസംബര്‍ 15 മുതല്‍ 25 വരെ പരിഹരിക്കാം


പ്രവാസികള്‍ക്കും കുടുംബങ്ങള്‍ക്കുമായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇന്‍ഷുറന്‍സ് പദ്ധതിയായ നോര്‍ക്ക കെയര്‍ എന്റോള്‍മെന്റ് ഇന്ന് അവസാനിക്കും. നോര്‍ക്ക കെയറില്‍ അംഗമായവരില്‍ എന്റോള്‍മെന്റ് സമയത്തുണ്ടായ വ്യക്തിഗത വിവരങ്ങളിലെ തെറ്റുകള്‍ പരിഹരിക്കാന്‍ ഡിസംബര്‍ 15 മുതല്‍ 25 വരെ അവസരമുണ്ട്. നോര്‍ക്ക കെയര്‍ മൊബൈല്‍ ആപ്പുകള്‍ വഴിയോ വെബ്സൈറ്റ് സന്ദര്‍ശിച്ചോ ഇത് പ്രയോജനപ്പെടുത്താം.

ഒരു കുടുംബത്തിന് 13,411 പ്രീമിയത്തില്‍ അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സും 10 ലക്ഷം രൂപയുടെ ഗ്രൂപ്പ് പേഴ്സണല്‍ അപകട ഇന്‍ഷുറന്‍സ് പരിരക്ഷയും ഉറപ്പാക്കുന്നതാണ് നോര്‍ക്ക കെയര്‍ പദ്ധതി. പ്രവാസികള്‍ക്ക് ക്യാഷ്‌ലെസ് ചികിത്സ ഉറപ്പാക്കും. നിലവില്‍ കേരളത്തിലെ 500 ലധികം ആശുപത്രികള്‍ ഉള്‍പ്പെടെ രാജ്യത്തെ 16000 ത്തോളം ആശുപത്രികള്‍ വഴി പദ്ധതി നടപ്പിലാക്കും.