image

1 Jan 2026 7:26 PM IST

NRI

Oman Bank News:ബാങ്ക് ഇടപാടുകളില്‍ സുപ്രധാന മാറ്റവുമായി ഒമാന്‍. പ്രാദേശിക ബാങ്കുകള്‍ തമ്മിലുള്ള ട്രാന്‍സ്ഫറുകള്‍ക്ക് ഫീസ് ഒഴിവാക്കി

MyFin Desk

Oman Bank News:ബാങ്ക് ഇടപാടുകളില്‍ സുപ്രധാന മാറ്റവുമായി ഒമാന്‍. പ്രാദേശിക ബാങ്കുകള്‍ തമ്മിലുള്ള ട്രാന്‍സ്ഫറുകള്‍ക്ക് ഫീസ് ഒഴിവാക്കി
X

Summary

സാമ്പത്തിക ഇടപാടുകള്‍ ലളിതമാക്കുന്നതിനും ഉപഭോക്താക്കളുടെ സൗകര്യം വര്‍ധിപ്പിക്കുന്നതിനും സഹായകരമായ നടപടി. ബാങ്ക് ഇടപാടുകളിൽ പ്രധാന മാറ്റം.


ബാങ്ക് ഇടപാടുകളില്‍ സുപ്രധാന മാറ്റവുമായി ഒമാന്‍. പ്രാദേശിക ബാങ്കുകള്‍ തമ്മിലുള്ള പണം കൈമാറ്റത്തിന് ഇനി ഫീസ് നൽകേണ്ടതില്ല. ഒമാനിലെ നിരവധി പ്രാദേശിക ബാങ്കുകള്‍ സൗജന്യ ലോക്കല്‍ മണി ട്രാന്‍സ്ഫര്‍ സേവനങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇതുവഴി ഉപഭോക്താക്കള്‍ക്ക് അവരുടെ ബാങ്കിങ് ആപ്ലിക്കേഷനുകള്‍ വഴി ആഭ്യന്തരമായി പ്രത്യേക സേവന നിരക്കില്ലാതെ ഫണ്ട് അയയ്ക്കാന്‍ സാധിക്കും. മുമ്പ് പ്രാദേശിക ബാങ്കുകള്‍ തമ്മിലുള്ള ട്രാന്‍സ്ഫറുകള്‍ക്ക് ഫീസ് ഈടാക്കിയിരുന്നു. ഇത് ഉപഭോക്താക്കള്‍ക്ക് സാമ്പത്തിക ബാധ്യതയായിരുന്നു.

ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനാണ് ബാങ്കുകള്‍ പ്രത്യേക നിരക്ക് ഒഴിവാക്കിയിരിക്കുന്നത്. ഇടപാടുകള്‍ ലളിതമാക്കുന്നതിനും ഉപഭോക്താക്കളുടെ സൗകര്യം വര്‍ധിപ്പിക്കുന്നതിനും ഇത് വഴിയൊരുക്കും.

നേരിട്ടുള്ള പണമിടപാട് കുറയും

എല്ലാ ഡിജിറ്റല്‍ ബാങ്കിങ് പ്ലാറ്റ്ഫോമുകളും അംഗീകൃത പേയ്മെന്റ് ചാനലുകളും ഉപയോഗിച്ച് ട്രാന്‍സ്ഫര്‍ ഫീസുകളില്ലാതെ ഉപഭോക്താക്കള്‍ക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്യാന്‍ കഴിയും. ഇലക്ട്രോണിക് പേയ്മെന്റ് സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുക, നേരിട്ടുള്ള പണമിടപാടുകളെ ആശ്രയിക്കുന്നത് കുറയ്ക്കുക, സാമ്പത്തിക ഇടപാടുകള്‍ മെച്ചപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് ട്രാന്‍സ്ഫര്‍ ഫീസ് ഒഴിവാക്കിയത്.