image

8 Dec 2025 7:27 PM IST

NRI

oman minerals sector:ഒമാനില്‍ ഊര്‍ജ, ധാതു മേഖലയിലെ തൊഴിലാളികള്‍ക്ക് പ്രഫഷനല്‍ ലൈസന്‍സുകള്‍ നേടുന്നതിന് ഗ്രേസ് പിരീഡ് അനുവദിച്ചു

MyFin Desk

oman minerals sector:ഒമാനില്‍ ഊര്‍ജ, ധാതു മേഖലയിലെ തൊഴിലാളികള്‍ക്ക് പ്രഫഷനല്‍ ലൈസന്‍സുകള്‍ നേടുന്നതിന് ഗ്രേസ് പിരീഡ് അനുവദിച്ചു
X

Summary

2026 ജൂണ്‍ ഒന്നു വരെ ലൈസന്‍സ് നേടാന്‍ അവസരം


ഒമാനില്‍ ഊര്‍ജ, ധാതു മേഖലയിലെ തൊഴിലാളികള്‍ക്ക് പ്രഫഷനല്‍ ലൈസന്‍സുകള്‍ സ്വന്തമാക്കുന്നതിന് 2026 ജൂണ്‍ ഒന്ന് വരെ ഗ്രേസ് പീരിയഡ് അനുവദിച്ചു. ഇക്കാലയളവിനുള്ളില്‍ പ്രഫഷനല്‍ ലൈസന്‍സിങ് സ്റ്റാറ്റസ് ശരിയാക്കാത്തവരുടെ വര്‍ക്ക് പെര്‍മിറ്റുകള്‍ (വീസ) നല്‍കുന്നതും പുതുക്കുന്നതും നിര്‍ത്തിവയ്ക്കുമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു.

ഊര്‍ജ, ധാതു മേഖലയിലെ സെക്ടര്‍ സ്‌കില്‍സ് യൂണിറ്റ് പ്രതിനിധീകരിക്കുന്ന ഒമാന്‍ എനര്‍ജി സൊസൈറ്റി വഴിയാണ് പ്രഫഷനല്‍ പ്രാക്ടീസ് ലൈസന്‍സ് നേടേണ്ടത്.

എച്ച്എസ്ഇ ഉപദേഷ്ടാവ്, മൊബൈല്‍ ക്രെയിന്‍ ഓപ്പറേറ്റര്‍, ടെലിസ്‌കോപ്പിക് ഹാന്‍ഡ്ലര്‍ ഓപ്പറേറ്റര്‍, ഫോര്‍ക്ക്ലിഫ്റ്റ് ഓപ്പറേറ്റര്‍, എക്സ്‌കവേറ്റര്‍ ഓപ്പറേറ്റര്‍, എംഇഡബ്ല്യുപി ഓപ്പറേറ്റര്‍, മെഷീന്‍ ഓപ്പറേറ്റര്‍, സിഎന്‍സി മെഷീന്‍ ഓപ്പറേറ്റര്‍, ഇലക്ട്രിക്കല്‍ ക്രാഫ്റ്റ്സ്പേഴ്സണ്‍ തുടങ്ങി ഒട്ടേറെ തൊഴിലുകള്‍ക്ക് പ്രൊഫഷണല്‍ ലൈസന്‍സ് ആവശ്യമാണ്.