7 Jan 2026 1:13 PM IST
NRI
Oman Products Quality Mark:ഒമാനില്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ക്വാളിറ്റി മാര്‍ക്ക് നിര്‍ബന്ധമാക്കി
MyFin Desk
Summary
ക്വാളിറ്റി മാര്‍ക്കിനായി കമ്പനികള്‍ ലൈസന്‍സ് നേടണമെന്നും നിര്‍ദേശം
പ്രാദേശിക വിപണിയിലെ ഉല്‍പന്നങ്ങള്‍ക്ക് ക്വാളിറ്റി മാര്‍ക്ക് ഉപയോഗിക്കണമെന്നും ഇതിനായി ലൈസന്‍സ് നേടണമെന്നും വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം അറിയിച്ചു. അല്ലാത്തപക്ഷം ഉല്‍പ്പന്നങ്ങള്‍ വിപണിയിലറക്കാന്‍ അനുവദിക്കില്ല. നിര്‍മാതാക്കള്‍, ഇറക്കുമതിക്കാര്‍, റീട്ടെയില്‍, വിതരണ സ്ഥാപനങ്ങള്‍ എന്നിവയുള്‍പ്പെടെ എല്ലാ സ്ഥാപനങ്ങളും ഇക്കാര്യം ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പ് നല്‍കി.
കമ്പനികള്‍ ലൈസന്‍സ് നേടുകയോ പുതുക്കുകയോ ചെയ്യണമെങ്കില്‍ അംഗീകൃത സ്ഥാപനങ്ങളിലൂടെ ഹസം പ്ലാറ്റ്ഫോം വഴി അപേക്ഷകള്‍ സമര്‍പ്പിക്കണം. മാര്‍ച്ച് ഒന്ന് മുതല്‍ നിയന്ത്രണം പ്രാബല്യത്തില്‍ വരും. ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനും ദേശീയ ഉത്പ്പന്നങ്ങളുടെ വിശ്വാസ്യത വര്‍ധിപ്പിക്കുന്നതിനും സഹായിക്കുന്നതിനാണ് നടപടി.
പഠിക്കാം & സമ്പാദിക്കാം
Home
