image

23 Feb 2026 6:47 PM IST

NRI

Oman non oil product export:ഒമാനില്‍ എണ്ണ ഇതര ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി വര്‍ധിച്ചു

MyFin Desk

exports increased in december, trade deficit also increased
X

Summary

എണ്ണ ഇതര കയറ്റുമതി 2025 ല്‍ 6.7 ബില്യണ്‍ റിയാലായി ഉയര്‍ന്നു


നാഷണല്‍ സെന്റര്‍ ഫോര്‍ സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്റെ റിപ്പോര്‍ട്ട് പ്രകാരം എണ്ണ ഇതര കയറ്റുമതി 2025 ല്‍ 6.7 ബില്യണ്‍ റിയാലായി ഉയര്‍ന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 7.5 ശതമാനമാണ് വര്‍ധിച്ചത്.

2024 ലെ 1.708 ബില്യണ്‍ റിയാലില്‍ നിന്ന് 2025 ല്‍ 2.056 ബില്യണ്‍ റിയാലായാണ് വര്‍ധിച്ചത്. രാസ, അനുബന്ധ വ്യവസായ ഉല്‍പ്പന്നങ്ങള്‍, ലോഹങ്ങള്‍,പ്ലാസ്റ്റിക്കുകള്‍, യന്ത്രങ്ങള്‍, ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ എന്നിവയാണ് എണ്ണയിതര കയറ്റുമതിയില്‍ മുന്നില്‍. എണ്ണയുടെ കയറ്റുമതിയില്‍ ഗണ്യമായ ഇടിവ് ഉണ്ടായതായും കണക്കുകള്‍ വ്യക്തമാക്കുന്നു.