image

17 April 2026 7:22 PM IST

NRI

ഖത്തര്‍ എയര്‍വെയ്‌സ് സര്‍വീസുകള്‍ വിപുലീകരിക്കുന്നു. 150 ലധികം നഗരങ്ങളെ ബന്ധിപ്പിക്കും

MyFin Desk

qatar airways posts record profit of $1.7 billion
X

Summary

ജൂണ്‍ പകുതിയോടെയാകും പുതിയ സര്‍വീസുകള്‍ക്ക് തുടക്കമാകുക.


വിവിധ രാജ്യങ്ങളിലേക്ക് ഖത്തര്‍ എയര്‍വേയ്‌സ് സര്‍വീസുകള്‍ വിപുലീകരിക്കുന്നു. ജൂണ്‍ പകുതിയോടെയാകും പുതിയ സര്‍വീസുകള്‍ക്ക് തുടക്കമാകുക. നിശ്ചിത കാലയളവില്‍ അധിക ഫീസ് ഇല്ലാതെ ടിക്കറ്റുകള്‍ റീബുക്ക് ചെയ്യാനുള്ള അവസരവും എയര്‍ലൈന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ലോകത്തെ 150 ലധികം നഗരങ്ങളെ ബന്ധിപ്പിക്കും. ജൂണ്‍ 16 മുതല്‍ സെപ്റ്റംബര്‍ 15 വരെയുള്ള പുതുക്കിയ ഷെഡ്യൂളിലാണ് കൂടുതല്‍ സര്‍വീസുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവരുടെ യാത്ര കൂടുതല്‍ സുഗമമാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ഖത്തര്‍ എയര്‍വെയ്സ് വ്യക്തമാക്കി.

പുതുക്കിയ ഷെഡ്യൂളില്‍ സീറ്റുകള്‍ ബുക്ക് ചെയ്തവര്‍ക്ക് വിമാനങ്ങളുടെ സമയം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ കമ്പനി നേരിട്ട് അറിയിക്കും. ഫെബ്രുവരി 28 മുതല്‍ സെപ്റ്റംബര്‍ 15 വരെയുള്ള തീയതികളില്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്തവര്‍ക്ക് യാത്രാ തീയതിയില്‍ മാറ്റം വരുത്താനും അവസരമുണ്ട്. ഒക്ടോബര്‍ 31 വരെയാണ് ഇതിനുള്ള സമയം അനുവദിച്ചിരിക്കുന്നത്. ഇതിന് അധിക ഫീസ് നല്‍കേണ്ടതില്ലെന്നും ഖത്തര്‍ എയര്‍വെയ്സ് അറിയിച്ചു. ഏതെങ്കിലും കാരണവശാല്‍ വിമാനങ്ങള്‍ റദ്ദാക്കുകയോ മാറ്റം വരികയോ ചെയ്താലും ഒക്ടോബര്‍ 31 വരെ അധിക ഫീസില്ലാതെ ടിക്കറ്റുകള്‍ റീബുക്ക് ചെയ്യാം.

ഔദ്യോഗിക വെബ്സൈറ്റ് വഴിയും ടോള്‍ ഫ്രീ നമ്പറിലൂടെയും ഇത് സംബന്ധിച്ച് വിവരങ്ങള്‍ ലഭിക്കും. ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് നല്‍കുന്ന കോണ്‍ടാക്ട് വിവരങ്ങള്‍ ശരിയാണെന്ന് ഉറപ്പുവരുത്തണമെന്നും ഖത്തര്‍ എര്‍വെയ്സ് യാത്രക്കാരോട് അഭ്യര്‍ത്ഥിച്ചു.