image

4 Jan 2026 7:23 PM IST

NRI

Qutar Tourisam:വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ റെക്കോര്‍ഡിട്ട് ഖത്തര്‍

MyFin Desk

Qutar Tourisam:വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ റെക്കോര്‍ഡിട്ട് ഖത്തര്‍
X

Summary

കഴിഞ്ഞ വര്‍ഷം രാജ്യത്തെത്തിയത് 51 ലക്ഷം അന്താരാഷ്ട്ര സന്ദര്‍ശകര്‍. ഹോട്ടല്‍, യാത്ര, സേവന മേഖലകളില്‍ വന്‍ മുന്നേറ്റം


വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായി ഖത്തര്‍ മാറുന്നു. കഴിഞ്ഞ വര്‍ഷം 51 ലക്ഷം അന്താരാഷ്ട്ര സന്ദര്‍ശകരാണ് രാജ്യത്തെത്തിയതെന്ന് ഖത്തര്‍ ടൂറിസം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സഞ്ചാരികളുടെ ഒഴുക്കാണ് കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയത്. ഫിഫ ലോകകപ്പിന് ശേഷവും ആഗോള ടൂറിസം ഭൂപടത്തില്‍ ഖത്തറിന്റെ സ്വീകാര്യത വര്‍ധിച്ചുകൊണ്ടിരിക്കുന്നു എന്നതിന്റെ തെളിവാണ് ഈ നേട്ടം. ഇത് രാജ്യത്തെ ഹോട്ടല്‍, യാത്ര, സേവന മേഖലകളില്‍ വന്‍ മുന്നേമാണ് സൃഷ്ടിച്ചത്.

സന്ദര്‍ശകരില്‍ കൂടുതലും ജിസിസി രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍

ഖത്തറിലെത്തിയ സന്ദര്‍ശകരില്‍ കൂടുതലും അയല്‍രാജ്യങ്ങളായ ജിസിസി രാഷ്ട്രങ്ങളില്‍ നിന്നുള്ളവരാണ്. ആകെ സന്ദര്‍ശകരില്‍ 36 ശതമാനം വരും ഇത്. യൂറോപ്പില്‍ നിന്നുള്ളവര്‍ 26 ശതമാനവും, ഏഷ്യ-ഓഷ്യാനിയ മേഖലകളില്‍ നിന്നുള്ളവര്‍ 22 ശതമാനവുമാണ്. 2025 ന്റെ ആദ്യ പകുതിയില്‍ 57 ശതമാനം സന്ദര്‍ശകരും ഹമദ് അന്താരാഷ്ട്ര വിമാനത്താവളം വഴി ഖത്തറിലെത്തിയപ്പോള്‍, 33 ശതമാനം പേര്‍ കരമാര്‍ഗ്ഗവും 9 ശതമാനം പേര്‍ കടല്‍ വഴിയും എത്തി. ലുസൈല്‍ സിറ്റി, ഖത്തര്‍ നാഷണല്‍ മ്യൂസിയം, കതാറ കള്‍ച്ചറല്‍ വില്ലേജ്, സൂഖ് വാഖിഫ് തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു.

2030 ആകുമ്പോഴേക്കും ജിഡിപിയുടെ 12 ശതമാനം ടൂറിസം മേഖലയിലൂടെ സംഭാവന ചെയ്യുക എന്ന ലക്ഷ്യം കൈവരിക്കുന്നതിനുള്ള പാതയിലാണ് ഖത്തര്‍. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ അന്താരാഷ്ട്ര സന്ദര്‍ശകര്‍ എത്തുമെന്നാണ് പ്രതീക്ഷ.