10 April 2026 6:18 PM IST
Summary
ഏപ്രില്‍ 11 ശനിയാഴ്ച മുതലാണ് സര്‍വീസുകള്‍ പുനരാരംഭിക്കുന്നത്
പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളെ തുടര്‍ന്ന് തടസ്സപ്പെട്ട വിമാന സര്‍വീസുകള്‍ സൗദി അറേബ്യയുടെ ദേശീയ വിമാനക്കമ്പനിയായ 'സൗദിയ' ഭാഗികമായി പുനരാരംഭിക്കുന്നു. ഏപ്രില്‍ 11 ശനിയാഴ്ച മുതലാണ് സര്‍വീസുകള്‍ പുനരാരംഭിക്കുന്നത്. ദുബായ്, അബുദാബി, അമ്മാന്‍ എന്നിവിടങ്ങളിലേക്കുള്ള തെരഞ്ഞെടുക്കപ്പെട്ട സര്‍വീസുകള്‍ വീണ്ടും തുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു.
വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുന്‍പ് ഔദ്യോഗിക വെബ്സൈറ്റോ ആപ്പോ വഴി തങ്ങളുടെ വിമാനത്തിന്റെ നിലവിലെ സ്റ്റാറ്റസ് പരിശോധിക്കണമെന്ന് സൗദിയ യാത്രക്കാരോട് നിര്‍ദ്ദേശിച്ചു. കൂടുതല്‍ വിവരങ്ങള്‍ ഔദ്യോഗിക ചാനലുകളിലൂടെ അറിയിക്കുമെന്നും എയര്‍ലൈന്‍ വ്യക്തമാക്കി.
പഠിക്കാം & സമ്പാദിക്കാം
Home
