25 Dec 2025 12:28 PM IST
Summary
റിയല്‍ എസ്റ്റേറ്റ് ഇതര വായ്പകള്‍ക്ക് ഈടാക്കുന്ന അഡ്മിനിസ്ട്രേറ്റീവ് ഫീസുകള്‍ കുറച്ചു
സൗദി അറേബ്യയിലെ ബാങ്ക് സേവനങ്ങളുടെ ഫീസുകളില്‍ വലിയ ഇളവുകള്‍ പ്രഖ്യാപിച്ചുകൊണ്ട് സൗദി സെന്‍ട്രല്‍ ബാങ്ക് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. ബാങ്കുകള്‍ക്കും മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ക്കും ഒരുപോലെ ബാധകമായ ഈ പുതിയ നിരക്കുകള്‍ പ്രസിദ്ധീകരിച്ച് 60 ദിവസത്തിനുള്ളില്‍ നിലവില്‍ വരും.
റിയല്‍ എസ്റ്റേറ്റ് ഇതര വായ്പകള്‍ക്ക് ഈടാക്കുന്ന അഡ്മിനിസ്ട്രേറ്റീവ് ഫീസുകള്‍ കുറച്ചു. മുമ്പ് വായ്പാ തുകയുടെ ഒരു ശതമാനം അല്ലെങ്കില്‍ പരമാവധി 5,000 റിയാല്‍ വരെ ഈടാക്കിയിരുന്ന ഫീസ്, ഇനി മുതല്‍ 0.5 ശതമാനം അല്ലെങ്കില്‍ പരമാവധി 2,500 റിയാലായി കുറയും. ഉപഭോക്തൃ വായ്പ, വാഹന വായ്പകള്‍ എടുത്തവര്‍ക്ക് ഇത് വലിയ ആശ്വാസമാകും.
മദാ കാര്‍ഡ് ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്
എടിഎം കാര്‍ഡായ 'മദാ' കാര്‍ഡ് സേവനങ്ങളിലും ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്. കാര്‍ഡ് നഷ്ടപ്പെടുകയോ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്താല്‍ പുതിയ കാര്‍ഡ് എടുക്കുന്നതിനുള്ള ഫീസ് 30 റിയാലില്‍ നിന്ന് 10 റിയാലായി കുറച്ചു. ഒരു വര്‍ഷത്തില്‍ താഴെയുള്ള അക്കൗണ്ട് സ്റ്റേറ്റ്മെന്റുകള്‍ക്കും ആദ്യമായി എടുക്കുന്ന കടം സ്ഥിരീകരണ സര്‍ട്ടിഫിക്കറ്റിനും ഫീസ് നല്‍കേണ്ടതില്ല. സ്റ്റേറ്റ്മെന്റുകള്‍ ഓണ്‍ലൈനായി ഡൗണ്‍ലോഡ് ചെയ്യുന്നത് സൗജന്യമായിരിക്കും. ബാങ്ക് ചെക്ക് ഇഷ്യൂ ചെയ്യുന്നതിനുള്ള നിരക്ക് 10 റിയാലില്‍ നിന്ന് അഞ്ച് റിയാലായി കുറച്ചു.
പഠിക്കാം & സമ്പാദിക്കാം
Home
