30 Dec 2025 7:31 PM IST
Dubai Rent hike:ദുബായില്‍ വാടക വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ട്. പുതുവര്‍ഷത്തില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് വന്‍ തിരിച്ചടിയാകും
MyFin Desk
Summary
ഗോള്‍ഡന്‍ വിസ ഉടമകളുടെയും വിദേശ പ്രഫഷനലുകളുടെയും എണ്ണം കൂടുന്നതും ഫ്‌ലാറ്റുകളുടെയും വില്ലകളുടെയും ആവശ്യകത വര്‍ധിപ്പിക്കുന്നു
2026 ല്‍ ദുബായില്‍ വാടക ഉയരുമെന്ന് വിപണി വിദഗ്ധര്‍ അറിയിച്ചു. ആറ് ശതമാനം വരെ വാടക വര്‍ധിക്കാനാണ് സാധ്യത. വര്‍ധിച്ചുവരുന്ന ജനസംഖ്യയും വിദേശ നിക്ഷേപകരുടെ ഒഴുക്കും കാരണമാണ് പുതുവര്‍ഷത്തില്‍ വാടക കൂടുന്നത്. ഗോള്‍ഡന്‍ വിസ ഉടമകളുടെയും വിദേശ പ്രഫഷനലുകളുടെയും എണ്ണം കൂടുന്നതും ഫ്‌ലാറ്റുകളുടെയും വില്ലകളുടെയും ആവശ്യകത വര്‍ധിപ്പിക്കുന്നു.
ഫ്‌ളാറ്റുകള്‍ക്ക് ആവശ്യക്കാരേറുന്നു
പാം ജുമൈറ, ദുബായ് ഹില്‍സ്, ഡൗണ്‍ടൗണ്‍ ദുബായ്, ദുബായ് മറീന തുടങ്ങിയ ഭാഗങ്ങളില്‍ ഫ്‌ലാറ്റുകള്‍ക്ക് ആവശ്യമേറുന്നതിനാല്‍ മറ്റിടങ്ങളെ അപേക്ഷിച്ച് വാടക കുത്തനെ ഉയരാന്‍ സാധ്യതയുണ്ട്. ഇതിന് ആനുപാതികമായി മറ്റു സ്ഥലങ്ങളിലും വാടക ഉയരും. കുറഞ്ഞ ശമ്പളക്കാരായ മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇത് തിരിച്ചടിയാകും. 2024ലാണ് ദുബായില്‍ ഏറ്റവും കൂടുതല്‍ വാടക വര്‍ധന രേഖപ്പെടുത്തിയത്. ഈ വര്‍ഷം 10-13 % വരെയാണ് വാടക വര്‍ധിച്ചത്. തുടര്‍ച്ചയായി 3 വര്‍ഷങ്ങളില്‍ വാടക വര്‍ധനയുണ്ട്. തുടര്‍ച്ചയായുള്ള വാടക വര്‍ധനയില്‍ നിന്ന് രക്ഷപ്പെടാന്‍ സ്വന്തമായി ഫ്‌ലാറ്റ് വാങ്ങുന്നവരുടെ എണ്ണം കൂടുന്നതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
