image

16 April 2026 7:31 PM IST

NRI

ഹജ്ജ് ചട്ടങ്ങള്‍ ലംഘിച്ചാല്‍ കനത്ത പിഴ; നിയമം കടുപ്പിച്ച് സൗദി അറേബ്യ

MyFin Desk

ഹജ്ജ് ചട്ടങ്ങള്‍ ലംഘിച്ചാല്‍ കനത്ത പിഴ; നിയമം കടുപ്പിച്ച് സൗദി അറേബ്യ
X

Summary

നിയമലംഘനങ്ങൾക്ക് 20,000 റിയാല്‍ വരെ പിഴ ചുമത്തും


ഹജ്ജ് പെര്‍മിറ്റില്ലാതെ പുണ്യസ്ഥലങ്ങളില്‍ പ്രവേശിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം. പെര്‍മിറ്റ് ഇല്ലാതെ ഹജ്ജ് നിര്‍വഹിക്കുകയോ നിര്‍വഹിക്കാന്‍ ശ്രമിക്കുകയോ ചെയ്യുന്നവര്‍ പിഴ നല്‍കേണ്ടി വരും.

വരാനിരിക്കുന്ന ഹജ്ജ് സീസണില്‍ തീര്‍ത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ചടങ്ങുകള്‍ സുഗമമായി നടത്തുന്നതിനുമായാണ് സൗദി ആഭ്യന്തര മന്ത്രാലയം കര്‍ശനമായ ശിക്ഷാനടപടികള്‍ പ്രഖ്യാപിച്ചത്. ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയാണ് ഹജ്ജ് പെര്‍മിറ്റ് ചട്ടലംഘനവുമായി ബന്ധപ്പെട്ട ശിക്ഷകള്‍ മന്ത്രാലയം പുറത്തുവിട്ടത്.

പെര്‍മിറ്റ് ഇല്ലാതെ ഹജ്ജ് നിര്‍വഹിക്കുകയോ നിര്‍വഹിക്കാന്‍ ശ്രമിക്കുകയോ ചെയ്യുന്നവര്‍ക്ക് 10,000 മുതല്‍ 20,000 റിയാല്‍ വരെ പിഴ ചുമത്തുമെന്നാണ് മന്ത്രാലയത്തിന്റെ മുന്നറിയിപ്പ് നല്‍കി. വിസിറ്റ് വിസകളില്‍ രാജ്യത്തെത്തിയവര്‍ക്ക് ദുല്‍ഖഅ്ദ ഒന്ന് മുതല്‍ ദുല്‍ഹിജ്ജ 15 വരെ മക്കയിലോ മറ്റ് പുണ്യസ്ഥലങ്ങളിലോ പ്രവേശിക്കുന്നതിനും താമസിക്കുന്നതിനും കര്‍ശന വിലക്കുണ്ട്. ഇത്തരം നിയമ ലംഘനങ്ങള്‍ക്കും വലിയ തുക പിഴ നല്‍കേണ്ടി വരും.

സന്ദര്‍ശന വിസയുള്ളവരെ ഹജ്ജ് കാലത്ത് മക്ക നഗരത്തിലേക്കും പുണ്യസ്ഥലങ്ങളിലേക്കും കൊണ്ടുപോകുന്നവര്‍ക്ക് ഒരു ലക്ഷം റിയാല്‍ വരെ പിഴ ചുമത്തുമെന്നും മന്ത്രാലയം അറിയിച്ചു. നിയമലംഘകരുടെ എണ്ണത്തിനനുസരിച്ച് പിഴ വര്‍ധിക്കുമെന്നും അധികൃതര്‍ ഓര്‍മിപ്പിച്ചു.