21 Jan 2026 1:14 PM IST
Summary
കഴിഞ്ഞ വര്‍ഷം നടന്നത് കോടിക്കണക്കിന് ദിര്‍ഹത്തിന്റെ റെക്കോര്‍ഡ് വ്യാപാരം
ഷാര്‍ജയില്‍ റിയല്‍ എസ്റ്റേറ്റ് വ്യാപാരത്തില്‍ വന്‍ കുതിപ്പ്. കഴിഞ്ഞ വര്‍ഷം 6560 കോടി ദിര്‍ഹത്തിന്റെയും 2024 ല്‍ 4000 കോടി ദിര്‍ഹത്തിന്റെയും വ്യാപാരമാണ് നടന്നത്. 2014 നെ അപേക്ഷിച്ച് 2025 ല്‍ 64.3% വര്‍ധനയാണ് രേഖപ്പെടുത്തിയത്. ശക്തമായ നിയമ സംവിധാനം, പുതിയ ഫ്രീഹോള്‍ഡ് പദ്ധതികളുടെ വര്‍ധന, ആകര്‍ഷകമായ വാടക നിരക്കുകള്‍ എന്നിവയാണ് റെക്കോര്‍ഡ് വളര്‍ച്ചയ്ക്ക് പിന്നില്‍. സ്മാര്‍ട്ട് സേവനങ്ങളിലൂടെ ഇടപാടുകള്‍ എളുപ്പമാക്കിയതും നിക്ഷേപകരെ ആകര്‍ഷിച്ചു.
129 രാജ്യങ്ങളില്‍ നിന്നുള്ള നിക്ഷേപകര്‍ ഷാര്‍ജയിലെ റിയല്‍ എസ്റ്റേറ്റ് വിപണിയില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. സ്വദേശികളാണ് ഏറ്റവും കൂടുതല്‍ പ്രോപ്പര്‍ട്ടികളില്‍ നിക്ഷേപം നടത്തിയത്. 3380 കോടി ദിര്‍ഹമാണ് സ്വദേശികളുടെ നിക്ഷേപം. 41,066 പ്രോപ്പര്‍ട്ടികളിലാണ് സ്വദേശികള്‍ നിക്ഷേപിച്ചത്. ജിസിസി രാജ്യക്കാര്‍ 340 കോടി ദിര്‍ഹവും അറബ് രാജ്യക്കാര്‍ 980 കോടി ദിര്‍ഹവും മറ്റു വിദേശികള്‍ 1850 കോടി ദിര്‍ഹവുമാണ് പ്രോപ്പര്‍ട്ടികളില്‍ നിക്ഷേപിച്ചത്. മലയാളികള്‍ക്കും ഷാര്‍ജ റിയല്‍ എസ്റ്റേറ്റിനോട് പ്രത്യേക താല്‍പര്യമുണ്ട്.
പഠിക്കാം & സമ്പാദിക്കാം
Home
