17 Jan 2026 7:33 PM IST
Summary
മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് താമസത്തിന് ചെലവേറും
ഷാര്‍ജയില്‍ ഈ വര്‍ഷം വാടക കുതിച്ചുയരുന്നു. 5 മുതല്‍ 25 ശതമാനം വരെയാണ് പുതുവര്‍ഷത്തില്‍ വാടക വര്‍ധിച്ചത്. കെട്ടിടം സ്ഥിതി ചെയ്യുന്ന മേഖല, പാര്‍ക്കിങ്, വാഹന സൗകര്യം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ കണക്കിലെടുത്താണ് വാടക കൂടുന്നത്.
മലയാളികള്‍ ഏറ്റവും കൂടുതല്‍ താമസിക്കുന്ന മുവൈലയിലാണ് വര്‍ധന കൂടിയത്. ഇവിടെ നിലവിലെ വാടകയില്‍ 25 ശതമാനം വര്‍ധിച്ചു. അതോടൊപ്പം അല്‍ ഖാന്‍, അല്‍ താവൂന്‍, അല്‍ മജാസ്, അല്‍ നഹ്ദ എന്നിവിടങ്ങളിലും വാടകയില്‍ ശരാശരി 20 % വര്‍ധിച്ചു.
പഠിക്കാം & സമ്പാദിക്കാം
Home
