image

29 Dec 2025 7:30 PM IST

NRI

Sharja Airport Travel:വിമാനം പുറപ്പെടുന്നതിന് 3മണിക്കൂര്‍ മുമ്പെങ്കിലും വിമാനത്താവളത്തില്‍ എത്തണം. യാത്രക്കാര്‍ക്ക് സുപ്രധാന മുന്നറിയിപ്പ് നല്‍കി ഷാര്‍ജ വിമാനത്താവള അധികൃതര്‍

MyFin Desk

Sharja Airport Travel:വിമാനം പുറപ്പെടുന്നതിന് 3മണിക്കൂര്‍ മുമ്പെങ്കിലും വിമാനത്താവളത്തില്‍ എത്തണം. യാത്രക്കാര്‍ക്ക് സുപ്രധാന മുന്നറിയിപ്പ് നല്‍കി ഷാര്‍ജ വിമാനത്താവള അധികൃതര്‍
X

Summary

എയര്‍ അറേബ്യയില്‍ യാത്ര ചെയ്യുന്നവര്‍ക്ക് നഗരത്തിലെ 'സിറ്റി ചെക്ക്-ഇന്‍' കേന്ദ്രങ്ങള്‍ ഉപയോഗിക്കാം.


പുതുവര്‍ഷത്തോടനുബന്ധിച്ച് ഷാര്‍ജ വിമാനത്താവളത്തില്‍ വന്‍ തിരക്ക് അനുഭവപ്പെടുമെന്ന് അധികൃതര്‍. തിരക്ക് ഒഴിവാക്കി യാത്ര സുഗമമാക്കുന്നതിനായി വിമാനം പുറപ്പെടുന്നതിന് കുറഞ്ഞത് മൂന്ന് മണിക്കൂര്‍ മുമ്പെങ്കിലും വിമാനത്താവളത്തില്‍ എത്തണമെന്നാണ് യാത്രക്കാര്‍ക്ക് നിര്‍ദേശം നല്‍കിയത്. യുഎഇയില്‍ ജനുവരി 1 ന് പൊതുഅവധി പ്രഖ്യാപിച്ചതോടെയും ഷാര്‍ജയില്‍ വെള്ളിയാഴ്ച വാരാന്ത്യ അവധി ആരംഭിക്കുന്നതോടെയും പ്രവാസികള്‍ക്ക് നാല് ദിവസത്തെ നീണ്ട അവധിയാണ് ലഭിക്കുന്നത്.

യാത്രക്കാര്‍ക്കുള്ള നിര്‍ദേശങ്ങള്‍ എന്തെല്ലാം ?

എയര്‍ അറേബ്യയില്‍ യാത്ര ചെയ്യുന്നവര്‍ക്ക് നഗരത്തിലെ 'സിറ്റി ചെക്ക്-ഇന്‍' കേന്ദ്രങ്ങള്‍ ഉപയോഗിക്കാം. വിമാനത്താവളത്തില്‍ എത്തുന്നതിന് മുമ്പേ ബോര്‍ഡിംഗ് പാസ് കൈപ്പറ്റാനും ലഗേജ് ഏല്‍പ്പിക്കാനും ഇത് സഹായിക്കും. വിമാനത്താവളത്തിലെ സെല്‍ഫ് ചെക്ക്-ഇന്‍ കിയോസ്‌കുകള്‍, സ്മാര്‍ട്ട് ഗേറ്റുകള്‍, ലഗേജ് ഡ്രോപ്പ്-ഓഫ് സൗകര്യങ്ങള്‍ എന്നിവ പരമാവധി പ്രയോജനപ്പെടുത്തണമെന്നാണ് യാത്രക്കാര്‍ക്ക് നിര്‍ദേശം നല്‍കിയത്.

തിരക്ക് നിയന്ത്രിക്കാന്‍ ഷാര്‍ജ വിമാനത്താവളം സജ്ജമാണെന്ന് അധികൃതര്‍ അറിയിച്ചു. നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ കൂടുതല്‍ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്.