19 March 2026 6:11 PM IST
Summary
കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചതിന് ശേഷം ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ ആരംഭിക്കുന്ന ആദ്യ വാണിജ്യ വിമാന ബന്ധമാണിത്
കുവൈറ്റിന്റെ വ്യോമപാത ഫെബ്രുവരി 28 മുതല്‍ താല്‍ക്കാലികമായി അടച്ചതിനെ തുടര്‍ന്ന് ഉണ്ടായ യാത്രാ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ ജസീറ എയര്‍വേയ്‌സ് വഴി പ്രത്യേക വിമാന സര്‍വീസുകള്‍ നടത്താന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. നാട്ടിലുള്ള കുടുംബാംഗങ്ങളുമായി ഒന്നുചേരാന്‍ ആഗ്രഹിക്കുന്ന പ്രവാസികളുടെ വലിയ ആവശ്യം പരിഗണിച്ചാണ് സര്‍വീസുകള്‍ പുനരാരംഭിച്ചതെന്ന് ജസീറ എയര്‍വേയ്സ് അധികൃര്‍ വ്യക്തമാക്കി.
വന്ദേ ഭാരത് പദ്ധതിയുടെ ഭാഗമായി മുംബൈ, ഡല്‍ഹി, ചെന്നൈ, ഹൈദരാബാദ്, കൊച്ചി, ബംഗളൂരു എന്നീ ആറ് ഇന്ത്യന്‍ നഗരങ്ങളെയാണ് ഖൈസുമ വിമാനത്താവളം വഴി കുവൈറ്റുമായി ബന്ധിപ്പിക്കുന്നത്. കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചതിന് ശേഷം ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ ആരംഭിക്കുന്ന ആദ്യ വാണിജ്യ വിമാന ബന്ധമാണിത്. യാത്രക്കാരെ കുവൈത്തില്‍ നിന്ന് ബസ് മാര്‍ഗ്ഗം ഖൈസുമ വിമാനത്താവളത്തില്‍ എത്തിക്കുകയും അവിടെ നിന്ന് വിമാനത്തില്‍ ഇന്ത്യയിലേക്ക് കൊണ്ടുപോവുകയും ചെയ്യും. തിരികെയുള്ള യാത്രയും ഇതേ രീതിയില്‍ തന്നെയായിരിക്കും.
പഠിക്കാം & സമ്പാദിക്കാം
Home
