4 April 2026 7:33 PM IST
Summary
ഇറാന്റെ അധികാര പരിധിയിലുള്ള ബാബ് അല്‍ മന്ദബ് കടലിടുക്ക് ഇറാന്‍ ഉടന്‍ തന്നെ അടയ്ക്കുമെന്നാണ് റിപ്പോര്‍ട്ട്
പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ വീണ്ടും നിര്‍ണായക നീക്കത്തിനൊരുങ്ങി ഇറാന്‍. ഹോര്‍മുസ് കടലിടുക്കിന് പിന്നാലെ തന്ത്രപ്രധാനമായ മറ്റൊരു ജലപാതയിലും ഉപരോധം ഏര്‍പ്പെടുത്താന്‍ ഇറാന്‍ ശ്രമങ്ങള്‍ നടത്തുന്നതായി റിപ്പോര്‍ട്ടുണ്ട്. ഇറാന്റെ അധികാര പരിധിയിലുള്ള ബാബ് അല്‍ മന്ദബ് കടലിടുക്ക് ഇറാന്‍ ഉടന്‍ തന്നെ അടയ്ക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇറാനിയന്‍ പാര്‍ലമെന്റ് സ്പീക്കറാണ് ബാബ് അല്‍ മന്ദബ് കടലിടുക്ക് ഇറാന്‍ ലക്ഷ്യമിടുന്നതായി അറിയിച്ചത്.ആഫ്രിക്കയ്ക്കും യെമനും ഇടയിലുള്ള കടലിടുക്കാണ് ബാബ് അല്‍ മന്ദബ്. ഹോര്‍മൂസ് കടലിടുക്ക് പോലെ വളരെ തന്ത്ര പ്രധാനമായ കടലിടുക്കാണ് ബാബ് അല്‍ മന്ദബ്. ആഗോള എണ്ണവിതരണത്തിന്റെ 12 ശതമാനവും ബാബ് അല്‍ മന്ദബ് ജലപാതയെ ആശ്രയിച്ചാണ് നടക്കുന്നത്. കടലിടുക്കില്‍ ഇറാന്‍ ഉപരോധം ഏര്‍പ്പെടുത്തിയാല്‍ ചെങ്കടലിലെ ചരക്ക് നീക്കത്തെയും കാര്യമായി ബാധിക്കും.
പഠിക്കാം & സമ്പാദിക്കാം
Home
