image

3 April 2026 7:04 PM IST

NRI

പശ്ചിമേഷ്യന്‍ യുദ്ധം നിയമസഭാ തെരഞ്ഞെടുപ്പിനെ ബാധിക്കുന്നു. വോട്ട് ചെയ്യാനാകാതെ പ്രവാസികള്‍

MyFin Desk

പശ്ചിമേഷ്യന്‍ യുദ്ധം നിയമസഭാ തെരഞ്ഞെടുപ്പിനെ ബാധിക്കുന്നു. വോട്ട് ചെയ്യാനാകാതെ പ്രവാസികള്‍
X

Summary

70 ശതമാനത്തിലധികം പ്രവാസികള്‍ക്കും ഇത്തവണ വോട്ട് ചെയ്യാന്‍ എത്താനാകാത്ത സ്ഥിതിയാണുള്ളത്


പശ്ചിമേഷ്യന്‍ സംഘര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പിനും തിരിച്ചടിയാകുന്നു. 70 ശതമാനത്തിലധികം പ്രവാസികള്‍ക്കും ഇത്തവണ വോട്ട് ചെയ്യാന്‍ എത്താനാകാത്ത സ്ഥിതിയാണുള്ളത്. പ്രവാസി വോട്ടുകള്‍ ഗണ്യമായി കുറയുമെന്നത് സ്ഥാനാര്‍ത്ഥികളെയും രാഷ്ട്രീയ പാര്‍ട്ടികളെയും ഒരുപോലെ ആശങ്കയിലാഴ്ത്തുന്നു.

കേരളത്തിലെ എല്ലാ തെരഞ്ഞെടുപ്പു വേളകളിലും വോട്ട് ചെയ്യാന്‍ നിരവധി പ്രവാസികള്‍ എത്താറുണ്ട്. എന്നാല്‍ ഇപ്പോള്‍ സാഹചര്യം തീര്‍ത്തും വ്യത്യസ്തം. പല രാജ്യങ്ങളിലും പരിമിതമായ വിമാന സര്‍വീസ് മാത്രമാണ് നിലവിലുള്ളത്. മൂന്നിരട്ടി വരെ ഉയര്‍ന്ന ടിക്കറ്റ് നിരക്കും നല്‍കേണ്ടി വരുന്നതിനാല്‍ പ്രവാസികള്‍ പ്രതിസന്ധിയിലാണ്. വന്‍ നിരക്ക് വര്‍ദ്ധനവിന്റെ പശ്ചാത്തലത്തില്‍ കെഎംസിസിയും ഇന്‍കാസും അടക്കമുള്ള വിവിധ പ്രവാസി സംഘടനകളുടെ നേതൃത്വത്തിലുള്ള ചാര്‍ട്ടേഡ് വിമാനങ്ങളും ഇത്തവണ ഉണ്ടാകില്ല.

നാട്ടിലേക്ക് പോയാല്‍ കൃത്യസമയത്ത് തിരിച്ചെത്താന്‍ കഴിയുമോ എന്ന സംശയത്തിനൊപ്പം ജോലി നഷ്ടമാകുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്ക് പ്രകാരം സംസ്ഥാനത്ത് ആകെ 2,23,558 പ്രവാസി വോട്ടര്‍മാര്‍ ഉണ്ട്.