image

4 March 2026 7:06 PM IST

NRI

Indian Rupee:ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിഞ്ഞു;യുഎഇയില്‍ നിന്ന് നാട്ടിലേക്ക് പണമയക്കാന്‍ സുവര്‍ണാവസരം

MyFin Desk

Indian Rupee
X

Summary

ഒരു ദിര്‍ഹത്തിന് 25.05 രൂപ എന്ന നിരക്കിലേക്കാണ് എത്തിയത്


ചരിത്രത്തിലാദ്യമായി ഇന്ത്യന്‍ രൂപയുടെ മൂല്യം യുഎഇ ദിര്‍ഹത്തിനെതിരെ റെക്കോര്‍ഡ് തകര്‍ച്ച നേരിട്ടു. ഇന്ന് ഒരു ദിര്‍ഹത്തിന് 25 രൂപ എന്ന നിരക്കിലേക്ക് മാറിയതോടെ നാട്ടിലേക്ക് പണം അയക്കാന്‍ കാത്തിരുന്നവര്‍ക്കും വലിയ തുകകള്‍ മാറ്റാന്‍ പ്ലാന്‍ ചെയ്തവര്‍ക്കും ഇത് ഒരു മികച്ച അവസരമായി മാറി. ഇന്നലെ രാവിലെ 24.85 ആയിരുന്ന നിരക്ക് ബുധനാഴ്ച രാവിലെയോടെ ഒരു ദിര്‍ഹത്തിന് 25.05 രൂപ എന്ന നിരക്കിലേക്കാണ് എത്തിയത്. ഇത് ഒറ്റ ദിവസം കൊണ്ട് ഉണ്ടായത് വലിയൊരു കുതിച്ചുചാട്ടമാണ്. വെറും ഒരു മാസം കൊണ്ട് ഒരു ദിര്‍ഹത്തിന് ഏകദേശം 50 പൈസയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

യുഎഇയില്‍ നിന്ന് 1000 ദിര്‍ഹം അയക്കുമ്പോള്‍ നാട്ടില്‍ ഏകദേശം 25,050 രൂപ ലഭിക്കും. ലോകവിപണിയില്‍ ബ്രെന്റ് ക്രൂഡ് ഓയില്‍ വില ബാരലിന് 82 ഡോളറിന് മുകളിലേക്ക് കുതിച്ചുയര്‍ന്നതയാണ് ഈ മാറ്റത്തിനുള്ള പ്രധാന കാരണം. വെറും രണ്ട് ദിവസത്തിനുള്ളില്‍ 12 ശതമാനത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഇന്ത്യക്കാവശ്യമായ അസംസ്‌കൃത എണ്ണയുടെ ഭൂരിഭാഗവും വിദേശത്തുനിന്നാണ് ഇറക്കുമതി ചെയ്യുന്നതാണ്.

എണ്ണവില കൂടുമ്പോള്‍ ഇന്ത്യക്ക് കൂടുതല്‍ ഡോളര്‍ നല്‍കേണ്ടി വരുന്നു. ഇത് രാജ്യത്തിന്റെ വ്യാപാര സന്തുലിതാവസ്ഥയെ ബാധിക്കുകയും രൂപയുടെ മൂല്യം ഇടിയാന്‍ കാരണമാവുകയും ചെയ്യുന്നു. ഇതാണ് ഈ മാറ്റത്തിനുള്ള കാരണമായി സാമ്പത്തിക വിദ്ഗധര്‍ അഭിപ്രായപ്പെടുന്നത്.