image

5 March 2026 11:13 AM IST

NRI

UAE Visa:യുഎഇയില്‍ വിസാ കാലാവധി കഴിഞ്ഞവര്‍ക്ക് ആശ്വാസം; ഓവര്‍‌സ്റ്റേ പിഴ ഒഴിവാക്കി നാട്ടിലേക്ക് മടങ്ങാന്‍ അവസരം

MyFin Desk

UAE Visa:യുഎഇയില്‍ വിസാ കാലാവധി കഴിഞ്ഞവര്‍ക്ക് ആശ്വാസം; ഓവര്‍‌സ്റ്റേ പിഴ ഒഴിവാക്കി നാട്ടിലേക്ക് മടങ്ങാന്‍ അവസരം
X

Summary

2026 ഫെബ്രുവരി 28-നോ അതിനുശേഷമോ ചുമത്തപ്പെട്ട പിഴകള്‍ക്കാണ് ഈ പ്രത്യേക ആനുകൂല്യം ലഭിക്കുക


പശ്ചിമേഷ്യന്‍ സംഘര്‍ഷം കാരണം വിമാന സര്‍വീസുകള്‍ മുടങ്ങിയതിനാല്‍ യുഎഇയില്‍ കുടുങ്ങിപ്പോയ യാത്രക്കാര്‍ക്ക് വിസ കാലാവധി കഴിഞ്ഞുള്ള പിഴകള്‍ ഒഴിവാക്കി നല്‍കാന്‍ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട്‌സ് സെക്യൂരിറ്റി (ICP) തീരുമാനിച്ചു.

ടൂറിസ്റ്റ് അല്ലെങ്കില്‍ വിസിറ്റ് വിസകള്‍ കൈവശമുള്ള സന്ദര്‍ശകര്‍ക്കും, എക്‌സിറ്റ് പെര്‍മിറ്റുള്ള വ്യക്തികള്‍ക്കും, രാജ്യം വിടുന്നതിനായി റെസിഡന്‍സി പെര്‍മിറ്റുകള്‍ റദ്ദാക്കിയ താമസക്കാര്‍ക്കും ഈ ഇളവ് ബാധകമാണ്. 2026 ഫെബ്രുവരി 28-നോ അതിനുശേഷമോ ചുമത്തപ്പെട്ട പിഴകള്‍ക്കാണ് ഈ പ്രത്യേക ആനുകൂല്യം ലഭിക്കുക.

സാധാരണ നിലയില്‍ വിസ കാലാവധി കഴിഞ്ഞു രാജ്യത്ത് തുടര്‍ന്നാല്‍ പ്രതിദിനം 50 ദിര്‍ഹം വീതം പിഴ ഈടാക്കാറുണ്ട്. നിലവിലെ സാഹചര്യത്തില്‍ എന്നാണ് വിമാന സര്‍വീസുകള്‍ പുനഃരാരംഭിക്കാന്‍ കഴിയുക എന്ന കാര്യത്തില്‍ വ്യക്തതയില്ല.