image

30 Nov 2025 4:27 PM IST

NRI

വെനസ്വേലയുടെ വ്യോമമേഖല അടച്ചെന്ന് ട്രംപ്. കൊളോണിയലിസ്റ്റ് ഭീഷണിയെന്ന് വെനസ്വേല

MyFin Desk

വെനസ്വേലയുടെ വ്യോമമേഖല അടച്ചെന്ന് ട്രംപ്. കൊളോണിയലിസ്റ്റ് ഭീഷണിയെന്ന് വെനസ്വേല
X

Summary

ട്രംപിന്റെ പ്രഖ്യാപനം കൊളോണിയലിസ്റ്റ് ഭീഷണി


വെനസ്വേലയുടെ വ്യോമമേഖല അടച്ചതായി കണക്കാക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. മയക്കുമരുന്ന് കടത്ത് ആരോപിച്ച് വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ വിദേശ ഭീകരസംഘടനയുടെ അംഗമായി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ട്രംപിന്റെ പ്രഖ്യാപനം. വെനസ്വേലയ്ക്കെതിരായ അമേരിക്കന്‍ സൈനിക നടപടിയുടെ മുന്നൊരുക്കമാണിതെന്നാണ് വിലയിരുത്തല്‍. ട്രംപിന്റെ പ്രഖ്യാപനം കൊളോണിയലിസ്റ്റ് ഭീഷണിയാണെന്നും വെനസ്വേലയിലെ ജനതയ്ക്കെതിരായ നിയമവിരുദ്ധവും നീതികരിക്കാനാകാത്തതുമായ ആക്രമണമാണെന്നും വെനസ്വേലന്‍ വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു.

മറ്റൊരു രാജ്യത്തിന്റെ വ്യോമമേഖല അടച്ചതായി പ്രഖ്യാപിക്കാന്‍ അമേരിക്കയ്ക്ക് അവകാശമില്ല. വ്യോമാതിര്‍ത്തിയില്‍ എന്തെങ്കിലും തടസ്സം ഉണ്ടായാല്‍ അമേരിക്കയില്‍ നിന്നുള്ള വെനിസ്വേലന്‍ കുടിയേറ്റക്കാരെ തിരിച്ചയയ്ക്കുന്ന വിമാനങ്ങള്‍ നിര്‍ത്തിവയ്ക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

മയക്കുമരുന്ന് കടത്ത് തടയുക എന്നതാണ് തങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ ലക്ഷ്യമെന്ന് അമേരിക്ക വാദിക്കുമ്പോള്‍, യഥാര്‍ത്ഥ ലക്ഷ്യം ഭരണമാറ്റമാണെന്ന് വെനസ്വേല ആരോപിക്കുന്നു.