25 Dec 2025 1:18 PM IST
Uae Investment:യുഎഇ ടൂറിസം മേഖലയ്ക്കായി 3,300 കോടി ദിര്‍ഹത്തിന്റെ ദേശീയ ഫണ്ട് അനുവദിച്ചു
MyFin Desk
Summary
പുതിയ പദ്ധതികളിലൂടെ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. മലയാളികള്‍ക്ക് മികച്ച അവസരം
യുഎഇയുടെ സാമ്പത്തിക രംഗത്ത് വന്‍ മാറ്റങ്ങള്‍ വരുന്നു. രാജ്യത്തെ ടൂറിസം മേഖലയില്‍ വന്‍ നിക്ഷേപത്തിന് സര്‍ക്കാര്‍ തുടക്കമിട്ടു കഴിഞ്ഞു. വിനോദസഞ്ചാരം വികസിപ്പിക്കുന്നതിനും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമായി 33 ബില്യണ്‍ ദിര്‍ഹത്തിലധികം ധനസഹായമാണ് വിവിധ പദ്ധതികളിലൂടെ പ്രഖ്യാപിച്ചിരിക്കുന്നത്.
ടൂറിസം മേഖലയുടെ സംഭാവന 45,000 കോടി ദിര്‍ഹമാക്കി ഉയര്‍ത്തും. വര്‍ഷത്തില്‍ 2700 കോടി ദിര്‍ഹത്തിന്റെ വര്‍ധനയാണ് പ്രതീക്ഷിക്കുന്നത്. ടൂറിസം മേഖലയില്‍ പതിനായിരം കോടി ദിര്‍ഹത്തിന്റെ പുതിയ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനും പദ്ധതിയുണ്ട്. ടൂറിസം മേഖല വളരുന്നതോടെ ഹോട്ടലുകള്‍, കടകള്‍, ഗതാഗതം, വിനോദ കേന്ദ്രങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ ആയിരക്കണക്കിന് പുതിയ ജോലി അവസരങ്ങള്‍ കൂടി ഉണ്ടാകും. അതിനാല്‍ പുതു വര്‍ഷത്തില്‍ ചെറുകിട ബിസിനസ്സുകള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്കും നിലവിലുള്ള ബിസിനസ്സ് വലുതാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും സര്‍ക്കാര്‍ വിവിധ ഫണ്ടുകളിലൂടെ പണം നല്‍കുമെന്നാണ് അറിയിപ്പ്. 1.4 ബില്യണ്‍ ദിര്‍ഹത്തിന്റെ സഹായത്തോടെ 1,200 ലധികം കമ്പനികളെയാണ് ഈ ഫണ്ട് വഴി സഹായിക്കുക. ഇതുവഴി 15,000 പുതിയ തൊഴിവസരങ്ങള്‍ ഉണ്ടാകും.
ബിസിനസ് തുടങ്ങാന്‍ ആഗ്രഹമുണ്ടോ?
ദുബായില്‍ ബിസിനസ് തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പരിശീലനവും അതിന് ആവശ്യമായ പണവും ലൈസന്‍സിംഗും നല്‍കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. 2033 ഓടെ 27,000 പുതിയ ബിസിനസുകളെ വളര്‍ത്താനാണ് ലക്ഷ്യം. ഏകദേശം 30 ബില്യണ്‍ ദിര്‍ഹമാണ് വിവിധ കമ്പനികള്‍ക്കായി ഈ ബാങ്ക് നല്‍കിയിരിക്കുന്നത്. ഡിജിറ്റല്‍ സംവിധാനത്തിലൂടെ വളരെ വേഗത്തില്‍ ബിസിനസ് ലോണുകള്‍ ലഭിക്കാനും സഹായിക്കുന്നു.
ടൂറിസം മേഖലയിലെ സ്റ്റാര്‍ട്ടപ്പുകളേയും ചെറുകിട,ഇടത്തരം സംരംഭങ്ങളേയും പിന്തുണയ്ക്കുന്നതിനായി സാമ്പത്തിക സഹായങ്ങളും മാര്‍ഗനിര്‍ദേശങ്ങളും ഡിജിറ്റല്‍ ഉപകരണങ്ങളും നല്‍കും. എമിറേറ്റ്‌സ് ഡെവലപ്‌മെന്റ് ബാങ്ക്,ഖലീഫ ഫണ്ട്,മുഹമ്മദ് ബിന്‍ റാഷിദ് എസ്റ്റാബ്‌ളിഷ്‌മെന്റ് പോലുള്ള ദേശീയ ഫണ്ടിങ് ഏജന്‍സികളാണ് പദ്ധതികള്‍ക്ക് പിന്തുണ നല്‍കുക.
നൂറ് ശതമാനം വിദേശ ഉടമസ്ഥാവകാശം,സീറോ ഇന്‍കം ടാക്‌സ്,ദീര്‍ഘകാല റെസിഡന്‍സി പെര്‍മിറ്റുകള്‍ എന്നിവ യുഎഇയെ മികച്ച നിക്ഷേപ സൗഹൃദ രാജ്യമാക്കി മാറ്റി.
പഠിക്കാം & സമ്പാദിക്കാം
Home
