image

10 Jan 2026 7:19 PM IST

NRI

UAE currency Law:യുഎഇയില്‍ കറന്‍സി നിയമങ്ങള്‍ കര്‍ശനമാക്കി. പ്രവാസികള്‍ ശ്രദ്ധിക്കണമെന്ന് യുഎഇ സെന്‍ട്രല്‍ ബാങ്ക് നിര്‍ദേശം

MyFin Desk

last year foreign investment in the uae was 84 billion dirhams
X

Summary

ബാങ്ക് നോട്ടുകള്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടത് ഓരോ പ്രവാസിയുടെയും കടമയാണ്


യുഎഇയില്‍ താമസിക്കുന്ന സാധാരണക്കാരായ പ്രവാസികള്‍ രാജ്യത്തെ ബാങ്കുകളുടെ നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് സെന്‍ട്രല്‍ ബാങ്ക് നിര്‍ദേശം നല്‍കി.ബാങ്ക് നോട്ടുകള്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടത് ഓരോ പ്രവാസിയുടെയും കടമയാണ്. നോട്ടുകളില്‍ പേരോ അക്കങ്ങളോ മറ്റ് അടയാളങ്ങളോ എഴുതാന്‍ പാടില്ല. ഇത് ഗുരുതര കുറ്റമാണ്. കൂടാതെ നോട്ടുകള്‍ അശ്രദ്ധമായി മടക്കുന്നതും സ്റ്റാപ്പിള്‍ ചെയ്യുന്നതും നോട്ടുകള്‍ വേഗത്തില്‍ ചീത്തയാകാന്‍ കാരണമാകുന്നു.

വെള്ളം, പെര്‍ഫ്യൂം, പശകള്‍ എന്നിവ നോട്ടില്‍ വീഴാതെ സൂക്ഷിക്കണം. കടുത്ത ചൂടില്‍ നോട്ടുകള്‍ വയ്ക്കാനും പാടില്ല കാരണം അവയുടെ നിറം മാറാനും കേടുവരാനും ഇത് കാരണമാകും. ഇത്തരം നോട്ട് കൈവശം ഉണ്ടെങ്കില്‍ ബാങ്കില്‍ ഹാജരാക്കിയാല്‍ മതി. നോട്ടിന്റെ അവസ്ഥ പരിശോധിച്ച് ബാങ്കുകള്‍ വഴി നിങ്ങള്‍ക്ക് നഷ്ടപരിഹാരം ലഭിക്കും. എന്നാല്‍ ഇതിന് ചില കൃത്യമായ വ്യവസ്ഥകള്‍ പാലിക്കണം. ഈ നിയമങ്ങള്‍ യുഎഇ സെന്‍ട്രല്‍ ബാങ്ക് പുറപ്പെടുവിക്കുന്ന ഔദ്യോഗിക കറന്‍സി നോട്ടുകള്‍ക്ക് മാത്രമാണ് ബാധകം.

കീറിയ നോട്ടുകള്‍ മാറ്റിയെടുക്കാമോ ?

കേടുവന്ന നോട്ടുകള്‍ എല്ലാ ബാങ്ക് ശാഖകളിലും മാറ്റി നല്‍കണമെന്നില്ല. നിങ്ങളുടെ അടുത്തുള്ള ഏതെങ്കിലും കൊമേര്‍ഷ്യല്‍ ബാങ്ക് ശാഖയിലോ അല്ലെങ്കില്‍ യുഎഇ സെന്‍ട്രല്‍ ബാങ്കിന്റെ ക്യാഷ് സെന്ററുകളിലോ പോയാല്‍ മതിയാകും. എന്നാല്‍ ചില ബാങ്കുകള്‍ അവരുടെ ഇടപാടുകാര്‍ക്ക് മാത്രമേ ഈ സേവനം നല്‍കാറുള്ളൂ. ഇക്കാര്യങ്ങള്‍ പ്രവാസികള്‍ ശ്രദ്ധിക്കണമെന്ന് നിര്‍ദേശം നല്‍കി.