image

24 Jan 2026 6:18 PM IST

NRI

UAE Digital Service:യുഎഇയില്‍ സ്വകാര്യമേഖലയിലെ സ്വദേശിവല്‍ക്കരണം കൂടുതല്‍ വേഗത്തിലാക്കാന്‍ പുതിയ ഡിജിറ്റല്‍ സേവനം ആരംഭിച്ചു

MyFin Desk

rapid digital expansion will create huge job opportunities
X

Summary

ജോലിക്കായുള്ള അപേക്ഷകള്‍ നല്‍കുന്നത് മുതല്‍ പെന്‍ഷന്‍ രജിസ്ട്രേഷന്‍ വരെയുള്ള കാര്യങ്ങള്‍ ഇനി ഒരൊറ്റ ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലൂടെ നല്‍കാം


'എമിറാത്തി വര്‍ക്ക് ബണ്ടില്‍ ഇന്‍ പ്രൈവറ്റ് സെക്ടര്‍' എന്ന പേരില്‍ മാനവ വിഭവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം പുതിയ ഡിജിറ്റല്‍ സേവനം ആരംഭിച്ചു. ര്‍ക്കാര്‍ സേവനങ്ങളില്‍ നടപടിക്രമങ്ങള്‍ വേഗത്തിലാക്കുക എന്ന ലക്ഷ്യത്തോടെയുള്ള 'സീറോ ഗവണ്‍മെന്റ് ബ്യൂറോക്രസി' പ്രോഗ്രാമിന്റെ ഭാഗമായാണ് ഈ നടപടി. പഴയ രീതിയിലുള്ള പേപ്പര്‍ ജോലികള്‍ ഒഴിവാക്കി ഇനി എല്ലാം ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ വഴി നടത്താനാണ് ലക്ഷ്യമിടുന്നത്. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി , പെന്‍ഷന്‍ അതോറിറ്റി, ദുബായിലെയും അബുദാബിയിലെയും ആരോഗ്യ മന്ത്രാലയങ്ങള്‍ എന്നിവയുമായി സഹകരിച്ച് കൊണ്ടാണ് ഈ സംവിധാനം നടപ്പിലാക്കുന്നത്.

നഫീസില്‍ രജിസ്റ്റര്‍ ചെയ്യുന്ന സമയത്ത് തന്നെ പെന്‍ഷനിലും ഇന്‍ഷുറന്‍സിലും ഓട്ടോമാറ്റിക്കായി തന്നെ പേര് ചേര്‍ക്കപ്പെടും. ഇത് കമ്പനികള്‍ക്ക് സമയം ലാഭിക്കാനും അതുപോലെ കൃത്യമായ ഡാറ്റ കൈമാറാനും സഹായിക്കും. സ്വകാര്യ മേഖലയിലെ സ്വദേശിവല്‍ക്കരണ ലക്ഷ്യങ്ങള്‍ കാര്യക്ഷമമായി ചെയ്യാനും സര്‍ക്കാര്‍ സേവനങ്ങളുടെ നിലവാരം മെച്ചപ്പെടുത്താനും ഈ വര്‍ക്ക് ബണ്ടില്‍ സഹായിക്കുമെന്നാണ് വിദ്ഗധരുടെ അഭിപ്രായം.