2 Jan 2026 6:54 PM IST
UAE Investment: യുഎഇയില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള നിക്ഷേപ സ്ഥാപനങ്ങളുടെ ആസ്തി വര്‍ധിച്ചതായി റിപ്പോര്‍ട്ട്
MyFin Desk
Summary
ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ നിക്ഷേപക രാജ്യമെന്ന പദവി യുഎഇയ്ക്ക് സ്വന്തം
ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ നിക്ഷേപക രാജ്യമെന്ന പദവി യുഎഇയ്ക്ക് സ്വന്തം. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള നിക്ഷേപ സ്ഥാപനങ്ങളുടെ ആകെ ആസ്തി 10.75 ട്രില്യന്‍ ദിര്‍ഹം ആയി ഉയര്‍ന്നതോടെയാണ് രാജ്യം ഈ നേട്ടംകൈവരിച്ചത്. ആഗോള തലത്തില്‍ 13.2 ട്രില്യന്‍ ഡോളര്‍ ആസ്തിയുമായി യുഎസ് ആണ് ഒന്നാമത്.
8.22 ട്രില്യന്‍ ഡോളര്‍ ആസ്തിയോടെ ചൈന രണ്ടാം സ്ഥാനത്തും 3.84 ട്രില്യന്‍ ഡോളര്‍ ആസ്തിയോടെ ജപ്പാന്‍ മൂന്നാം സ്ഥാനത്തുമെത്തി. നോര്‍വേയാണ് (2.27ട്രില്യന്‍ ഡോളര്‍) അഞ്ചാം സ്ഥാനത്ത്. സൊവറിന്‍ വെല്‍ത്ത് ഫണ്ട് വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഈ കണ്ടെത്തല്‍. അബുദാബി ഇന്‍വസ്റ്റ്മെന്റ് അതോറിറ്റി, ഇന്‍വസ്റ്റ്മെന്റ് കോര്‍പറേഷന്‍ ഓഫ് ദുബായ് ,എമിറേറ്റ്സ് ഇന്‍വസ്റ്റ്മെന്റ് അതോറിറ്റി , ദുബായ് ഇന്‍വസ്റ്റ്മെന്റ് ഫണ്ട് (80 ബില്യന്‍ ഡോളര്‍), ദുബായ് ഹോള്‍ഡിങ്‌സ് എന്നിവയാണ് ഈ നേട്ടത്തിന് പിന്നിലെ പ്രധാന സ്ഥാപനങ്ങള്‍.
2024 ഒക്ടോബറില്‍ ഗ്ലോബല്‍ എസ്.ഡബ്ല്യു.എഫ് നടത്തിയ റാങ്കിങില്‍ ഓസ്ലോയെ മറികടന്ന് അബുദാബി ലോകത്തിലെ സമ്പന്നമായ നഗരമായി മാറിയിരുന്നു. അബുദാബി ആസ്ഥാനമായുള്ള വിവിധ ഫണ്ടുകള്‍ ചേര്‍ന്ന് 1.7 ട്രില്യന്‍ ആസ്തിയാണ് അബുദാബിയ്ക്ക് നല്‍കിയത്.
പഠിക്കാം & സമ്പാദിക്കാം
Home
