image

19 Dec 2025 7:22 PM IST

NRI

Uae tourism:ആഗോള ടൂറിസം രംഗത്ത് യുഎഇ മുന്നേറുന്നു

MyFin Desk

Uae tourism:ആഗോള ടൂറിസം രംഗത്ത് യുഎഇ മുന്നേറുന്നു
X

Summary

ഹോട്ടല്‍ താമസ നിരക്കില്‍ റെക്കോര്‍ഡ് വര്‍ധന


ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന വിനോദസഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായി യുഎഇ മാറുന്നു. ഈ വര്‍ഷം ആദ്യ 10 മാസങ്ങളില്‍ യുഎഇയിലെ ഹോട്ടല്‍ താമസം 79.3 ശതമാനത്തിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 78 ശതമാനമായിരുന്നു താമസ നിരക്ക്. ഹോട്ടല്‍ മേഖലയില്‍ നിന്നുള്ള വരുമാനത്തിലും വന്‍ കുതിച്ചുചാട്ടമാണ് ഉണ്ടായത്. ഈ പത്തു മാസത്തിനിടെ 89 ബില്യണ്‍ ദിര്‍ഹം ഹോട്ടല്‍ വരുമാനമായി ലഭിച്ചു.

രാജ്യവ്യാപകമായി 1,243 ഹോട്ടലുകളിലായി 2,16,000 ലധികം മുറികള്‍ വിനോദസഞ്ചാരികള്‍ക്കായി ഒരുക്കിയിട്ടുണ്ട്. യുഎഇയുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ നല്ലൊരു ശതമാനം ഇപ്പോള്‍ ടൂറിസം മേഖലയില്‍ നിന്നാണ് ലഭിക്കുന്നത്. രാജ്യത്തിന്റെ ജിഡിപിയുടെ 13 ശതമാനവും സംഭാവന ചെയ്തിട്ടുള്ളത് ടൂറിസം മേഖലയായിരുന്നു. നിലവില്‍ 9,20,000 ലധികം ആളുകള്‍ ഈ മേഖലയില്‍ ജോലി ചെയ്യുന്നുണ്ട്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ടൂറിസത്തിന്റെ ജിഡിപി സംഭാവന 17 ശതമാനമായി ഉയര്‍ത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വിനോദസഞ്ചാരത്തിന് പുറമെ യുഎഇയെ ഒരു ആഗോള നിക്ഷേപ കേന്ദ്രമാക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള വലിയൊരു ചുവടുവെപ്പാണിത്.

മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരുടെ ഇഷ്ട വിനോദസഞ്ചാര കേന്ദ്രം കൂടിയാണ് യുഎഇ.