image

14 Jan 2026 12:39 PM IST

NRI

Social Media Influenser UAE: സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറാണോ? യുഎഇയില്‍ ലൈസന്‍സ് എടുത്തില്ലേല്‍ പണികിട്ടും

MyFin Desk

Social Media Influenser UAE: സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറാണോ? യുഎഇയില്‍ ലൈസന്‍സ് എടുത്തില്ലേല്‍ പണികിട്ടും
X

Summary

സ്വന്തം ഉല്‍പന്നങ്ങള്‍ സ്വന്തം അക്കൗണ്ടിലൂടെ പ്രമോട്ട് ചെയ്യുകയാണെങ്കില്‍ പ്രത്യേക പെര്‍മിറ്റ് ആവശ്യമില്ല.


സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍മാരും കണ്ടന്റ് ക്രിയേറ്റര്‍മാരും ഈ മാസം 31നകം പെര്‍മിറ്റ് എടുത്തിരിക്കണമെന്ന് യുഎഇ മീഡിയ കൗണ്‍സില്‍ അറിയിച്ചു. ഇന്‍സ്റ്റഗ്രാം, ടിക്ടോക്, യുട്യൂബ് തുടങ്ങി സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിലൂടെ ഉല്‍പന്നങ്ങളോ സേവനങ്ങളോ പ്രമോട്ട് ചെയ്യുന്ന സ്വദേശികള്‍ക്കും വിദേശികള്‍ക്കും സന്ദര്‍ശകര്‍ക്കും പെര്‍മിറ്റ് നിര്‍ബന്ധമാക്കി. സ്വന്തം ഉല്‍പന്നങ്ങള്‍ സ്വന്തം അക്കൗണ്ടിലൂടെ പ്രമോട്ട് ചെയ്യുകയാണെങ്കില്‍ പ്രത്യേക പെര്‍മിറ്റ് ആവശ്യമില്ല.

ഇന്‍ഫ്‌ലുവന്‍സര്‍മാര്‍ക്ക് രാജ്യത്ത് നിയമപരമായി പ്രവര്‍ത്തിക്കുന്നതിനു ട്രേഡ് ലൈസന്‍സ്, അഡ്വടൈസര്‍ പെര്‍മിറ്റ് എന്നീ രണ്ടു രേഖകള്‍ ആവശ്യമാണ്. ഡിപാര്‍ട്ട്‌മെന്റ് ഓഫ് ഇക്കണോമിക് ഡവലപ്മെന്റ് വഴിയോ ഫ്രീ സോണുകള്‍ വഴിയോ എടുക്കുന്ന ബിസിനസ് ലൈസന്‍സാണ് ട്രേഡ് ലൈസന്‍സ്. പരസ്യം ചെയ്യുന്നതിന് യുഎഇ മീഡിയ കൗണ്‍സിലില്‍ നിന്നു ലഭിക്കുന്ന പ്രത്യേക അനുമതിയാണ് അഡ്വടൈസര്‍ പെര്‍മിറ്റ്.