image

2 March 2026 3:10 PM IST

NRI

UAE Stock Market:യുഎഇ ഓഹരി വിപണികള്‍ക്ക് രണ്ട് ദിവസത്തേക്ക് അവധി പ്രഖ്യാപിച്ചു

MyFin Desk

UAE Stock Market:യുഎഇ ഓഹരി വിപണികള്‍ക്ക് രണ്ട് ദിവസത്തേക്ക് അവധി പ്രഖ്യാപിച്ചു
X

Summary

ഗള്‍ഫ് രാജ്യങ്ങളിലെ സുരക്ഷാ സാഹചര്യങ്ങള്‍ രൂക്ഷമായതിനെ തുടര്‍ന്നാണ് നടപടി


പശ്ചിമേഷ്യയില്‍ ഇറാന്‍, ഇസ്രയേല്‍, യുഎസ് എന്നീ രാജ്യങ്ങള്‍ക്കിടയില്‍ സൈനിക നീക്കങ്ങള്‍ ശക്തമായതോടെ ഗള്‍ഫ് മേഖലയില്‍ കനത്ത ജാഗ്രത. യുഎഇയിലെ പ്രമുഖ ഓഹരി വിപണികളായ അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചും (ADX) ദുബായ് ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റും (DFM) രണ്ട് ദിവസത്തേക്ക് അടച്ചിടാന്‍ ക്യാപിറ്റല്‍ മാര്‍ക്കറ്റ് അതോറിറ്റി ഉത്തരവിട്ടു.

മാര്‍ച്ച് 2 (തിങ്കള്‍), മാര്‍ച്ച് 3 (ചൊവ്വ) തീയതികളിലാണ് വിപണികള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. മേഖലയിലെ അപ്രതീക്ഷിത സംഭവവികാസങ്ങള്‍ രാജ്യത്തെ സാമ്പത്തിക വ്യവസ്ഥയെ ബാധിക്കാതിരിക്കാനും നിക്ഷേപകരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനും ലക്ഷ്യമിട്ടാണ് ഈ തീരുമാനമെന്ന് അതോറിറ്റി വ്യക്തമാക്കി.

യുഎഇയിലെ റിയല്‍ എസ്റ്റേറ്റ്, ഇന്‍ഷുറന്‍സ്, ബാങ്കിംഗ് മേഖലകളില്‍ വലിയ തോതില്‍ നിക്ഷേപമുള്ള മലയാളി പ്രവാസികള്‍ക്ക് വിപണിയിലെ ഈ മാറ്റങ്ങള്‍ ആശങ്കയുണ്ടാക്കുന്നുണ്ട്.