image

18 Feb 2026 7:19 PM IST

NRI

UAE visa:യുഎഇയുടെ വിസ ഗ്രേസ് പിരീഡുകളെക്കുറിച്ച് പ്രവാസികള്‍ക്ക് അറിയേണ്ടതെല്ലാം...

MyFin Desk

UAE visa:യുഎഇയുടെ വിസ ഗ്രേസ് പിരീഡുകളെക്കുറിച്ച് പ്രവാസികള്‍ക്ക് അറിയേണ്ടതെല്ലാം...
X

Summary

30 ദിവസം മുതല്‍ ആറ് മാസം വരെയുള്ള യുഎഇയുടെ പുതിയ ഗ്രേസ് പിരീഡുകള്‍ പ്രവാസികള്‍ക്ക് ഓണ്‍ലൈനായി അറിയാനാകും


റസിഡന്‍ഷ്യല്‍ വിസ റദ്ദാക്കിയാലോ അല്ലെങ്കില്‍ കാലഹരണപ്പെട്ടാലോ, പുതിയ ജോലി അന്വേഷിക്കുമ്പോള്‍ എത്ര കാലം യുഎഇയില്‍ തുടരാനാകുമെന്ന് അറിയണ്ടേ. പ്രവാസികള്‍ക്ക് അവരുടെ വിസ വിഭാഗത്തെ ആശ്രയിച്ച് 30 ദിവസം മുതല്‍ ആറ് മാസം വരെ സമയക്രമമുള്ള ഗ്രേസ് പിരീഡുകള്‍ യുഎഇ അനുവദിച്ചിട്ടുണ്ട്. ഇതറിയാന്‍ ഇപ്പോള്‍ ഓണ്‍ലൈന്‍ വഴി സാധ്യമാണ്. നിങ്ങളുടെ സമയക്രമത്തെക്കുറിച്ച് ഉറപ്പില്ലെങ്കില്‍, ഫെഡറല്‍ അതോറിട്ടി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റിയുടെ സ്മാര്‍ട്ട് സര്‍വീസസ് പോര്‍ട്ടല്‍ വഴി മിനിറ്റുകള്‍ക്കുള്ളില്‍ നിങ്ങളുടെ ഗ്രേസ് പിരീഡ് ഓണ്‍ലൈനായി പരിശോധിച്ച് ഉറപ്പിക്കാനാവും.

നിങ്ങളുടെ ഗ്രേസ് പിരീഡ് ഓണ്‍ലൈനായി പരിശോധിക്കുന്നത് എങ്ങനെ?

1. ഐസിപി സ്മാര്‍ട്ട് സര്‍വീസസ് വെബ്സൈറ്റ് സന്ദര്‍ശിക്കുക - smartservices.icp.gov.ae

2. മെനു ടാബില്‍ 'പൊതു സേവനങ്ങള്‍' (Public Services)എന്നതില്‍ ക്ലിക്ക് ചെയ്യുക, തുടര്‍ന്ന് 'ഫയല്‍ വാലിഡിറ്റി' (File Validity) എന്നതില്‍ ക്ലിക്ക് ചെയ്യുക.

3. അടുത്തതായി, 'ഫയല്‍ നമ്പര്‍ ഉപയോഗിച്ച് സെര്‍ച്ച്' അല്ലെങ്കില്‍ 'പാസ്പോര്‍ട്ട് വിവരങ്ങള്‍' എന്ന ഓപ്ഷനുകളില്‍ ഒന്ന് സെലക്ട് ചെയ്യുക. അതില്‍ 'റസിഡന്‍സി' എന്നത് സെലക്ട് ചെയ്യുക.

4. നിങ്ങള്‍ പാസ്പോര്‍ട്ട് ഓപ്ഷന്‍ ആണ് സെലക്ട് ചെയ്തതെങ്കില്‍, നിങ്ങളുടെ പാസ്പോര്‍ട്ട് നമ്പര്‍ കാലഹരണപ്പെടുന്ന തീയതിയും നാഷണാലിറ്റിയും നല്‍കുക. നിങ്ങള്‍ ഫയല്‍ നമ്പര്‍ ആണ് സെര്‍ച്ചിനായി സെലക്ട് ചെയ്തതെങ്കില്‍ എമിറേറ്റ്‌സ് ഐഡി നമ്പര്‍,എമിറേറ്റ്‌സ് യൂണിഫൈഡ് നമ്പര്‍ (യുഐഡി നമ്പര്‍), ഫയല്‍ നമ്പര്‍ നല്‍കുക.

5. ജനനത്തീയതിയും നാഷണാലിറ്റിയും നല്‍കുക.

6. 'സെര്‍ച്ച്' ബട്ടണ്‍ ക്ലിക്കുചെയ്യുക.

അപ്പോള്‍ നിങ്ങള്‍ക്ക് യുഎഇയില്‍ താമസിക്കാന്‍ അനുവദനീയമായ ദിവസങ്ങള്‍ കാണാന്‍ കഴിയും