image

24 Dec 2025 5:33 PM IST

NRI

Dubai shopping festival:ദുബായ് ഷോപ്പിങ് ഫെസ്റ്റിവലില്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 90 ശതമാനം വരെ കിഴിവുകള്‍

MyFin Desk

Dubai Shopping Festival | Dubai Festival
X

Summary

12 മണിക്കൂര്‍ മെഗാ സെയിലും പ്രഖ്യാപിച്ചു


ലോകത്തെ ഏറ്റവും വലിയ ഷോപ്പിങ് വിസ്മയമായ 'ദുബായ് ഷോപ്പിങ് ഫെസ്റ്റിവലില്‍' ഡിസംബര്‍ 26 ന് രാവിലെ മുതല്‍ രാത്രി വരെ നീളുന്ന 12 മണിക്കൂര്‍ വമ്പന്‍ വില്‍പന പ്രഖ്യാപിച്ചു. നഗരത്തിലുടനീളമുള്ള ആയിരത്തിലേറെ പ്രമുഖ ബ്രാന്‍ഡുകളും 3500ലേറെ ഔട്ട്ലെറ്റുകളും കൈകോര്‍ക്കുന്ന ഈ ഷോപ്പിങ് മാമാങ്കത്തില്‍ കോടികളുടെ സമ്മാനങ്ങളുമാണ് സന്ദര്‍ശകരെ കാത്തിരിക്കുന്നത്.

മാജിദ് അല്‍ ഫുത്തൈം മാളുകളിലാണ് 26ന് രാവിലെ 10 മുതല്‍ രാത്രി 10 വരെ പ്രത്യേക വില്‍പന നടക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട നൂറിലധികം ബ്രാന്‍ഡുകള്‍ക്ക് 25 ശതമാനം മുതല്‍ 90 ശതമാനം വരെയാണ് ഈ സമയത്ത് ഇളവ് നല്‍കുന്നത്. മാള്‍ ഓഫ് ദി എമിറേറ്റ്‌സ്, സിറ്റി സെന്റര്‍ മിര്‍ദിഫ്, സിറ്റി സെന്റര്‍ ദെയ്‌റ, സിറ്റി സെന്റര്‍ മൈസിം, സിറ്റി സെന്റര്‍ അല്‍ ഷിന്ദഗ, മൈ സിറ്റി സെന്റര്‍ അല്‍ ബര്‍ഷ എന്നിവിടങ്ങളില്‍ ഈ ആനുകൂല്യം ലഭിക്കും.

ഫാഷന്‍ വസ്ത്രങ്ങള്‍, ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍, ഗൃഹോപകരണങ്ങള്‍, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍, കുട്ടികള്‍ക്കുള്ള ഉല്‍പ്പന്നങ്ങള്‍ തുടങ്ങി എല്ലാ മേഖലകളിലും 25 മുതല്‍ 75 ശതമാനം വരെ വിലക്കുറവ് നഗരത്തിലുടനീളം ലഭ്യമാകും. ഈ മാസം 5ന് ആരംഭിച്ച ഡിഎസ്എഫ് 2026 ജനുവരി 11 നാണ് അവസാനിക്കുന്നത്.