22 Feb 2026 7:17 PM IST
NRI
Vegetable prices reduced in Ramadan:റമസാന്‍ വിപണി:യുഎഇയില്‍ കുറഞ്ഞ നിരക്കില്‍ പഴവും പച്ചക്കറിയും ഉറപ്പാക്കുമെന്നു വ്യാപാരികള്‍
MyFin Desk
Summary
വിലക്കുറവില്‍ ഇവിടെ സാധനങ്ങള്‍ ലഭ്യമാക്കുമെന്നാണ് വ്യാപാരികള്‍ ഉറപ്പ് നല്‍കിയത്
റമസാന്‍ മാസമായതിനാല്‍ യുെഇയില്‍ കുറഞ്ഞ വിലയില്‍ പഴം,പച്ചക്കറികള്‍ ലഭ്യമാക്കുമെന്ന് ഉപഭോക്താക്കള്‍ക്ക് വ്യാപാരികളുടെ വാഗ്ദാനം. ഉല്‍പാദക രാജ്യങ്ങളില്‍ ലഭിക്കുന്നതിനെക്കാള്‍ വിലക്കുറവില്‍ ഇവിടെ സാധനങ്ങള്‍ ലഭ്യമാക്കുമെന്നാണ് വ്യാപാരികള്‍ ഉറപ്പ് നല്‍കിയത്. പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും സാധാരണ ദിവസങ്ങളെക്കാള്‍ 15 മുതല്‍ 25 ശതമാനം ആവശ്യക്കാര്‍ വര്‍ധിച്ചിട്ടുണ്ട്.
പ്രാദേശിക സീസണല്‍ ഉല്‍പന്നങ്ങള്‍ക്ക് പുറമേ, വരും ദിവസങ്ങളില്‍ കൂടുതല്‍ സാധനങ്ങള്‍ക്ക് ഇറക്കുമതി ചെയ്യും. വിതരണത്തിലെ വര്‍ധന, വിപണികളിലെ മത്സരം, പ്രാദേശിക സീസണല്‍ ഉല്‍പന്നങ്ങളുടെ വിളവെടുപ്പ് എന്നിവ കാരണം ചില പച്ചക്കറികള്‍ക്ക് അവയുടെ ഉത്പാദന രാജ്യങ്ങളെക്കാള്‍ കുറഞ്ഞ വിലയ്ക്കാണ് യുഎഇയില്‍ ലഭിക്കുന്നത്.
പഠിക്കാം & സമ്പാദിക്കാം
Home
