image

4 Nov 2025 3:40 PM IST

Visa and Emigration

ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ആവശ്യമില്ല; വിസകള്‍ കൂട്ടത്തോടെ നിഷേധിച്ച് കാനഡ

MyFin Desk

canada denies visas to Indian students in bulk
X

Summary

ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ 70 ശതമാനം അപേക്ഷകളും നിരാകരിക്കപ്പെട്ടു


വിദ്യാര്‍ത്ഥി വിസകള്‍ വലിയ തോതില്‍ നിഷേധിച്ച് കാനഡ. മൊത്തത്തില്‍ 40 ശതമാനം സ്റ്റഡി പെര്‍മിറ്റ് അപേക്ഷകള്‍ നിരസിച്ചതായാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ വിസകള്‍ കാനഡ കൂട്ടത്തോടെ നിഷേധിച്ചിട്ടുണ്ട്.

കനേഡിയന്‍ കോളജുകളില്‍ പഠിക്കാനുള്ള പെര്‍മിറ്റുകള്‍ക്കായുള്ള 74 ശതമാനം ഇന്ത്യന്‍ അപേക്ഷകളാണ് നിരസിക്കപ്പെട്ടത്. ഇക്കാര്യം കനേഡിയന്‍ ഇമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ കണക്കുകൡ വ്യക്തമാണ്.

താത്കാലിക കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കാനും തട്ടിപ്പുകള്‍ തടയാനുമാണ് വിദേശ വിദ്യാര്‍ഥി പെര്‍മിറ്റുകള്‍ കാനഡ കുറച്ചത് എന്നാണ് വിശദീകരണം. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ അപേക്ഷകരുടെ എണ്ണത്തിലും കുറവ് സംഭവിച്ചിട്ടുണ്ട്.

2023ല്‍ 20,900 അപേക്ഷകരുണ്ടായിരുന്നത് 2025ല്‍ 4515 ആയി കുറഞ്ഞു.

ഇന്ത്യന്‍ അപേക്ഷകരുടെ എണ്ണത്തിലും കുറവ് രേഖപ്പെടുത്തി. മലയാളികള്‍ അടക്കം നിരവധി പേരാണ് വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി കാനഡയില്‍ എത്തി കുടിയേറിയിരുന്നത്. എന്നാല്‍ കഴിഞ്ഞ കുറച്ച് നാളുകളായി ഈ പ്രവണതയില്‍ മാറ്റം വന്നുകൊണ്ടിരിക്കുകയാണ്.

കാനഡയിലേക്ക് പ്രവേശനം ലഭിക്കുന്നത് കൂടുതല്‍ ബുദ്ധിമുട്ടായതോടെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ മറ്റ് വിദേശ രാജ്യങ്ങളിലേക്ക് ചേക്കേറുകയാണ്.