image

28 Nov 2025 7:28 PM IST

Visa and Emigration

യുകെയിലേക്ക് പഠനം, ജോലി ആവശ്യങ്ങള്‍ക്കായി വരുന്നവരുടെ എണ്ണത്തില്‍ വന്‍ ഇടിവ്

MyFin Desk

യുകെയിലേക്ക് പഠനം, ജോലി ആവശ്യങ്ങള്‍ക്കായി വരുന്നവരുടെ എണ്ണത്തില്‍ വന്‍ ഇടിവ്
X

Summary

നെറ്റ് മൈഗ്രേഷനില്‍ വന്‍ ഇടിവ് രേഖപ്പെടുത്തി


യുകെയിലേക്കുള്ള നെറ്റ് മൈഗ്രേഷനില്‍ വന്‍ ഇടിവ് രേഖപ്പെടുത്തി. യുകെയിലേക്ക് കുടിയേറുന്നവരുടെയും യുകെ വിടുന്നവരുടെയും എണ്ണം തമ്മിലുള്ള വ്യത്യാസമാണ് നെറ്റ് മൈഗ്രേഷന്‍. 2025 ജൂണ്‍ വരെ, മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് നെറ്റ് മൈഗ്രേഷന്‍ മൂന്നില്‍ രണ്ട് ശതമാനം കുറഞ്ഞു. ജോലി, പഠനം എന്നിവയ്ക്കായി എത്തുന്നവരുടെ എണ്ണത്തിലുണ്ടായ കുറവാണ് ഇതിന് പ്രധാന കാരണമെന്ന് ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിറ്റിക്‌സ് വ്യക്തമാക്കി.

2025 സെപ്റ്റംബര്‍ വരെയുള്ള വര്‍ഷത്തില്‍ അഭയം തേടുന്നവരുടെ എണ്ണം റെക്കോര്‍ഡ് ഉയര്‍ന്നതായി ഹോം ഓഫീസ് കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ കാലയളവില്‍ 1,10,051 പേര്‍ അഭയം തേടി. ഹോം ഓഫീസ് കണക്കുകള്‍ പ്രകാരം, സെപ്റ്റംബര്‍ മാസത്തില്‍ ഹോട്ടലുകളില്‍ താമസിക്കുന്ന അഭയം തേടുന്നവരുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് രണ്ട് ശതമാനം വര്‍ധിച്ചു. ലേബര്‍ പാര്‍ട്ടിയുടെ ഭരണം ഒരുവര്‍ഷം പിന്നിട്ടതിനിടെയാണ് ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിറ്റിക്‌സിന്റെ കണക്കുകള്‍ പുറത്തുവരുന്നത്.

നെറ്റ് മൈഗ്രേഷന്‍ കുറയ്ക്കാനുള്ള നടപടികളുടെ ഭാഗമായി, 2024 ഏപ്രിലില്‍ സ്‌കില്‍ഡ് വര്‍ക്കര്‍ വിസയുടെ ശമ്പള പരിധി 26,200 പൗണ്ടില്‍നിന്ന് 38,700 പൗണ്ടായി ഉയര്‍ത്തിയിരുന്നു. 2024 ജൂലൈയില്‍ ഇത് വീണ്ടും പരിഷ്‌കരിച്ചു. താഴ്ന്ന വൈദഗ്ധ്യമുള്ള ജോലികള്‍ പരിമിതപ്പെടുത്തുകയും പരിചരണ തൊഴിലാളികള്‍ക്കായി വിദേശ റിക്രൂട്ട്‌മെന്റ് അവസാനിപ്പിക്കുകയും ചെയ്തതോടെ, ഐടി, ആരോഗ്യ സംരക്ഷണം പോലുള്ള മേഖലകളില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ പ്രൊഫഷണലുകളെ ഇത് നേരിട്ട് ബാധിച്ചു.