image

25 Jan 2024 6:47 AM GMT

Visa and Emigration

തൊഴില്‍ വിസ സ്റ്റാമ്പിങിന് വിരലടയാളം നിര്‍ബന്ധമാക്കി സൗദി അറേബ്യ

MyFin Desk

saudi arabia makes fingerprints mandatory for work visa stamping
X

Summary

  • തിരിച്ചറിയൽ സുഗമമാക്കാനാണ് അധികൃതർ വിരലടയാളം നിർബന്ധമാക്കിയത്
  • വി.എഫ്.എസ് കേന്ദ്രങ്ങളിൽ നേരിട്ട് എത്തി വിരലടയാളം നൽകണം
  • കേരളത്തിൽ കൊച്ചിയിലും, കോഴിക്കോടും,തിരുവന്തപുരത്തും വി.എഫ്.എസ് കേന്ദ്രങ്ങൾ ഉണ്ട്


സൗദി അറേബ്യയിലേക്കുള്ള തൊഴിൽ വിസകളുടെ സ്റ്റാമ്പിങിനും വിരലടയാളം നിർബന്ധമാക്കി. സൗദി തൊഴിൽ വിസ സ്റ്റാമ്പിങിന് ഇനി മുതൽ ഇന്ത്യയിൽ വച്ച് തന്നെ വിരലടയാളം ഉൾപ്പെടെയുള്ള ബയോമെട്രിക് വിവരങ്ങൾ നൽകണം. വിസിറ്റ്, ടൂറിസ്റ്റ് വിസകൾക്ക് മാത്രം ഏതാനും മാസങ്ങൾക്ക് മുമ്പ് നിർബന്ധമാക്കിയ വ്യവസ്ഥ തൊഴിൽ വിസകൾക്ക് കൂടി ഇനി ബാധകമാകും.

മുംബൈയിലെ സൗദി അറേബ്യൻ കോൺസുലേറ്റ് അറിയിപ്പ് പ്രകാരം ജനുവരി 15 മുതൽ ആണ് പുതിയ നിയമം പ്രാബല്യത്തിൽ വന്നത്. നേരത്തെ ടൂറിസ്റ്റ്, സന്ദർശക വിസകൾക്ക് വിരലടയാളം നിർബന്ധമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ ഇനി മുതൽ വിസ സർവീസിങ് നടപടികളുടെ കരാറെടുത്തിരിക്കുന്ന ഏജൻസിയായ വി.എഫ്.എസിന്റെ ഓഫീസിൽ ആവശ്യമായ രേഖകളുമായി നേരിട്ട് എത്തി വിരലടയാളം നൽകേണ്ടിവരും.

ഇതോടെ, ഉംറ വിസ ഒഴികെ സൗദി അറേബ്യയിലേക്കുള്ള എല്ലാത്തരം വിസകൾക്കും വിരലടയാളം നിർബന്ധമായി മാറിയിരിക്കുകയാണ്. ഉംറ വിസയ്ക്ക് ഇലക്ട്രോണിക് വിസയാണ് നൽകുന്നത് എന്നതിനാൽ വിസ ലഭിച്ചാൽ ഉടനെ യാത്ര സാധ്യമാവും.

വിദേശികളുടെ തിരിച്ചറിയൽ സുഗമമാക്കാനും നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനുമാണ് സൗദി അധികൃതർ വിരലടയാളം നിർബന്ധമാക്കിയത്. കേരളത്തിൽ കൊച്ചിയിലും, കോഴിക്കോടും,തിരുവന്തപുരത്തും വി.എഫ്.എസ് കേന്ദ്രങ്ങൾ ഉണ്ട്. ഈ കേന്ദ്രങ്ങളിൽ നേരിട്ട് എത്തി വിരലടയാളം നൽകാം.