image

16 Dec 2025 1:29 PM IST

Visa and Emigration

UK Visa: ഇന്ത്യക്കാർക്ക് തിരിച്ചടി; ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് യുകെ നല്‍കുന്ന വര്‍ക്ക് വിസകളുടെ എണ്ണം കുത്തനെ കുറഞ്ഞു

MyFin Desk

nurse recruitment to germany on 5th of this month
X

Summary

കുടിയേറ്റം കുറയ്ക്കുന്നതിന് യുകെ സര്‍ക്കാര്‍ ഇമിഗ്രേഷന്‍ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കി


ബ്രിട്ടന്റെ ഇമിഗ്രേഷന്‍ നയങ്ങളില്‍ വരുത്തിയ മാറ്റങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്ക് അനുവദിക്കുന്ന വര്‍ക്ക് വിസകളുടെ എണ്ണം 67 ശതമാനം കുറഞ്ഞു. ആരോഗ്യ മേഖലയിലെ തൊഴിലാളികളെയാണ് ഇത് ഏറ്റവുമധികം ബാധിച്ചത്. കഴിഞ്ഞ വര്‍ഷം 16,606 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് വര്‍ക്ക് വിസകള്‍ അനുവദിച്ചത്.

നഴ്‌സിംഗ് പ്രൊഫഷണലുകള്‍ക്ക് അനുവദിച്ച വിസകള്‍ ഏകദേശം 79 ശതമാനം കുറഞ്ഞ് 2,225 ആയി. ഇന്ത്യന്‍ സാങ്കേതിക വിദഗ്ധരെയും പുതിയ മാറ്റങ്ങള്‍ ദോഷകരമായി ബാധിച്ചു. ഐടിയുമായി ബന്ധപ്പെട്ട വിസകള്‍ ഏകദേശം 20 ശതമാനം കുറഞ്ഞ് 10,051 ആയി.

മിഡ് ലെവൽ പ്രഫഷണലുകൾക്കും തിരിച്ചടി

ആരോഗ്യ സംരക്ഷണം, ഐടി മേഖലകളിലാണ് ഇന്ത്യക്കാര്‍ യുകെയില്‍ അധികവും ജോലി ചെയ്യുന്നത്. മൊത്തം മൈഗ്രേഷന്‍ കുറയ്ക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി 2025 ജൂലൈ 22 ന് യുകെ സര്‍ക്കാര്‍ നിരവധി ഇമിഗ്രേഷന്‍ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കിയിരുന്നു. സ്‌കില്‍ഡ് വര്‍ക്കര്‍ വിസകള്‍ക്കുള്ള ഏറ്റവും കുറഞ്ഞ ശമ്പള പരിധി കൂട്ടിയതാണ് ഒരു പ്രധാന മാറ്റം. ഇത് മിഡ്-ലെവല്‍ പ്രൊഫഷണലുകള്‍ക്ക് തിരിച്ചടിയായി മാറി.

സ്‌കില്‍ഡ് വര്‍ക്കര്‍, ഹെല്‍ത്ത് ആന്‍ഡ് കെയര്‍ വര്‍ക്കര്‍ എന്നീ രണ്ട് വിഭാഗങ്ങളിലും യോഗ്യമായ തൊഴിലുകളുടെ പട്ടിക യുകെ ചുരുക്കി. അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനാനന്തര ജോലി ഓപ്ഷനുകളും യുകെ പരിഷ്‌കരിച്ചിട്ടുണ്ട്. ഗ്രാജുവേറ്റ് റൂട്ട് വിസ രണ്ട് വര്‍ഷത്തില്‍ നിന്ന് 18 മാസമായി കുറയ്ക്കാന്‍ തീരുമാനിച്ചു. ഇത്തരം നിരവധി മാറ്റങ്ങളാണ് കുടിയേറ്റം കുറയ്ക്കുന്നതിനായി യുകെ സര്‍ക്കാര്‍ നടപ്പിലാക്കിയത്.