image

30 March 2026 10:56 AM IST

Visa and Emigration

American Green Card:അമേരിക്കന്‍ ഗ്രീന്‍ കാര്‍ഡിനെക്കുറിച്ച് അറിയേണ്ടതെന്തെല്ലാം?

MyFin Desk

American Green Card:അമേരിക്കന്‍ ഗ്രീന്‍ കാര്‍ഡിനെക്കുറിച്ച് അറിയേണ്ടതെന്തെല്ലാം?
X

അമേരിക്കൻ സാമ്പത്തിക വിപണിയിൽ നിക്ഷേപിക്കാം

Summary

ഗ്രീന്‍ കാര്‍ഡ് ഉടമകള്‍ക്ക് ലഭിക്കുന്ന പ്രധാന നേട്ടം അമേരിക്കന്‍ പൗരത്വത്തിനായി അപേക്ഷിക്കാനുള്ള അര്‍ഹതയാണ്


അമേരിക്കയില്‍ നിയമപരമായി താമസിക്കാനുള്ള അനുമതിയാണ് ഗ്രീന്‍ കാര്‍ഡ്. വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിന് ശേഷം ഗ്രീന്‍ കാര്‍ഡ് കിട്ടിയാല്‍ പൗരത്വമായെന്ന് ആരും തെറ്റിദ്ധരിക്കരുത്. ഗ്രീന്‍ കാര്‍ഡും പൗരത്വവും തമ്മില്‍ വലിയ വ്യത്യാസം ഉണ്ട്. ഇന്ത്യക്കാര്‍ പത്തോ പതിനഞ്ചോ വര്‍ഷങ്ങള്‍ വരെ കാത്തിരുന്നാണ് ഗ്രീന്‍ കാര്‍ഡ് സ്വന്തമാക്കാറുള്ളത്.ഗ്രീന്‍ കാര്‍ഡ് ലഭിച്ചാല്‍ യുഎസ് പൗരന് ലഭിക്കുന്ന എല്ലാവിധ ആനുകൂല്യങ്ങളും ലഭിക്കുമെന്ന് തെറ്റിദ്ധരിച്ചു കുഴപ്പത്തില്‍ ചാടുന്ന വിദേശികളുമുണ്ട്.

ഗ്രീന്‍ കാര്‍ഡ് ഉടമകള്‍ക്ക് ലഭിക്കുന്ന പ്രധാന നേട്ടം അമേരിക്കന്‍ പൗരത്വത്തിനായി അപേക്ഷിക്കാനുള്ള അര്‍ഹതയാണ്. ഒരു അമേരിക്കന്‍ പൗരനെ വിവാഹം കഴിച്ച വ്യക്തിയാണെങ്കില്‍ ഗ്രീന്‍ കാര്‍ഡ് ലഭിച്ച് മൂന്ന് വര്‍ഷത്തിന് ശേഷം പൗരത്വത്തിന് അപേക്ഷിക്കാം. മറ്റ് വിഭാഗങ്ങളില്‍ ഉള്ളവര്‍ക്ക് അഞ്ച് വര്‍ഷമാണ് ഇതിനുള്ള കാലാവധി. കൂടാതെ, ഗ്രീന്‍ കാര്‍ഡ് ഉടമകള്‍ക്ക് തങ്ങളുടെ അവിവാഹിതരായ മക്കള്‍ക്കോ മറ്റ് അടുത്ത ബന്ധുക്കള്‍ക്കോ വേണ്ടി സ്‌പോണ്‍സര്‍ഷിപ്പിന് അപേക്ഷിക്കാവുന്നതാണ്. ഒരു കമ്പനി സ്‌പോണ്‍സര്‍ ചെയ്ത ഗ്രീന്‍ കാര്‍ഡ് ആണെങ്കില്‍ പോലും, അത് ലഭിച്ച ശേഷം നിശ്ചിത കാലയളവ് കഴിഞ്ഞ് ജോലി മാറാനോ മറ്റൊരു മേഖലയിലേക്ക് തിരിയാനോ സാധിക്കും. സ്വന്തമായി ബിസിനസ് തുടങ്ങാനും ഇവര്‍ക്ക് തടസ്സമില്ല.

പൗരത്വമുള്ളവര്‍ക്ക് മാത്രം വോട്ട്

ഗ്രീന്‍ കാര്‍ഡ് ഉള്ളവര്‍ക്ക് അമേരിക്കയിലെ തെരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്യാനാകില്ല. ഇതിനുള്ള അവകാശം പൗരന്മാര്‍ക്ക് മാത്രമുള്ളതാണ്. ഏതെങ്കിലും ഔദ്യോഗിക ഫോമുകളില്‍ അറിഞ്ഞോ അറിയാതെയോ താന്‍ യുഎസ് പൗരനാണെന്ന് രേഖപ്പെടുത്തുന്നത് ഗുരുതരമായ കുറ്റകൃത്യമാണ്. ഇത്തരമൊരു തെറ്റ് സംഭവിച്ചാല്‍ പില്‍ക്കാലത്ത് പൗരത്വം ലഭിക്കുന്നതിനെ അത് ദോഷകരമായി ബാധിക്കും.

ഗ്രീന്‍ കാര്‍ഡ് നിലനിര്‍ത്താന്‍ അപേക്ഷകര്‍ നിബന്ധമായും പാലിക്കേണ്ട ചില നിയമങ്ങളുണ്ട്. അമേരിക്കന്‍ പൗരന്മാരെപ്പോലെ തന്നെ എല്ലാ വര്‍ഷവും നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കണം. ലോകത്തിന്റെ ഏത് ഭാഗത്ത് നിന്ന് വരുമാനം ലഭിച്ചാലും അത് യുഎസ് ടാക്‌സ് റെസിഡന്റ് എന്ന നിലയില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതുണ്ട്.