19 Dec 2025 5:12 PM IST
Summary
ഇരുരാജ്യങ്ങളും കരാറില്‍ ഒപ്പുവച്ചു
സൗദി അറേബ്യയുടേയും ഇന്ത്യയുടേയും പാസ്‌പോര്‍ട്ട് ഉടമകള്‍ക്ക് സന്തോഷവാര്‍ത്ത. ഇരുരാജ്യങ്ങളിലേക്കും സഞ്ചരിക്കാന്‍ ഇനി വിസ ആവശ്യമില്ല. ഇരു രാജ്യങ്ങളിലേക്കും സഞ്ചരിക്കാന്‍ അനുമതി നല്‍കുന്ന കരാറില്‍ സൗദി അറേബ്യയും ഇന്ത്യയും ഒപ്പിട്ടു. ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ടുടമകള്‍, പ്രത്യേക പാസ്‌പോര്‍ട്ട് ഉടമകള്‍, സര്‍ക്കാര്‍ തലത്തിലുള്ള ഔദ്യോഗിക പാസ്‌പോര്‍ട്ടുടമകള്‍ എന്നിവര്‍ക്ക് വിസ ഇളവ് നല്‍കുന്നതാണ് കരാര്‍.
റിയാദില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹേല്‍ അജാസ് ഖാനും സൗദി വിദേശ മന്ത്രാലയം പ്രോട്ടോക്കോള്‍ അണ്ടര്‍ സെക്രട്ടറി അബ്ദുല്‍മജീദ് ബിന്‍ റാശിദ് അല്‍സമാരിയും ഉഭയകക്ഷി കരാറില്‍ ഒപ്പുവെച്ചു. സൗദി-ഇന്ത്യ ഉഭയകക്ഷി സഹകരണം വര്‍ധിപ്പിക്കാനാണ് നീക്കം.
പഠിക്കാം & സമ്പാദിക്കാം
Home
