image

19 March 2026 6:20 PM IST

NRI

പശ്ചിമേഷ്യന്‍ സംഘര്‍ഷം:ഒമാന്‍ സുല്‍ത്താനുമായി ചര്‍ച്ച നടത്തി നരേന്ദ്ര മോദി

MyFin Desk

പശ്ചിമേഷ്യന്‍ സംഘര്‍ഷം:ഒമാന്‍ സുല്‍ത്താനുമായി ചര്‍ച്ച നടത്തി നരേന്ദ്ര മോദി
X

Summary

മേഖലയില്‍ സമാധാനവും സുസ്ഥിരതയും തിരികെ കൊണ്ടുവരുന്നതിന് ശ്രമം തുടരുമെന്ന് ഇരുനേതാക്കളും വ്യക്തമാക്കി


പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ഒമാന്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മേഖലയില്‍ സമാധാനവും സുസ്ഥിരതയും തിരികെ കൊണ്ടുവരുന്നതിന് ശ്രമം തുടരുമെന്ന് ഇരുനേതാക്കളും വ്യക്തമാക്കി. ഒമാന്‍ സുല്‍ത്താനുമായി ചര്‍ച്ച നടത്തിയ വിവരം പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സ് അക്കൗണ്ടില്‍ പങ്കുവെച്ചിട്ടുണ്ട്. മേഖലയിലെ സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതിനും സമാധാനവും സുസ്ഥിരതയും പുനഃസ്ഥാപിക്കുന്നതിനും ചര്‍ച്ചകള്‍ക്കും നയതന്ത്ര നീക്കങ്ങള്‍ക്കും മുന്‍ഗണന നല്‍കേണ്ടതിന്റെ ആവശ്യകത സംഭാഷണത്തില്‍ വ്യക്തമാക്കി.

ഒമാന്റെ പരമാധികാരത്തിനും പ്രാദേശിക അഖണ്ഡതയ്ക്കും മേലുണ്ടായ ലംഘനങ്ങളെ ഇന്ത്യ ശക്തമായി അപലപിച്ചു. ഇന്ത്യന്‍ പൗരന്മാരുള്‍പ്പെടെ ആയിരക്കണക്കിന് ആളുകളുടെ സുരക്ഷിതമായ മടങ്ങിവരവ് ഉറപ്പാക്കാന്‍ ഒമാന്‍ നടത്തുന്ന പരിശ്രമങ്ങളെ അഭിനന്ദിക്കുകയും ചെയ്തു. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള സുരക്ഷിതവും സ്വതന്ത്രവുമായ കപ്പല്‍ ഗതാഗതത്തിനായി ഇന്ത്യയും ഒമാനും ഒരുമിച്ച് നില്‍ക്കുന്നതായും മോദി പറഞ്ഞു.

കുവൈത്ത് കിരീടാവകാശി ശൈഖ് സബാഹ് അല്‍ ഖാലിദ് അല്‍ ഹമദ് അല്‍ മുബാറക് അല്‍ സബാഹുവുമായി നേരത്തെ മോദി ടെലിഫോണില്‍ ചര്‍ച്ച നടത്തിയിരുന്നു. മേഖലയിലെ സിവിലിയന്‍ കേന്ദ്രങ്ങള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളെ ശക്തമായി അപലപിച്ച മോദി, സമാധാനം പുനഃസ്ഥാപിക്കാനുള്ള ഇന്ത്യയുടെ സന്നദ്ധത അറിയിക്കുകയും ചെയ്തു. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം തടസ്സമില്ലാതെ ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത ഇരുരാജ്യങ്ങളും ചര്‍ച്ച ചെയ്തു.