18 Jan 2026 7:23 PM IST
World Government Summit Dubai:വേള്‍ഡ് ഗവണ്‍മെന്റ് സമ്മിറ്റ് ദുബായില്‍ ഫെബ്രുവരി 3 മുതല്‍ 5 വരെ
MyFin Desk
Summary
ജനക്ഷേമം ഉറപ്പാക്കുന്ന പുതുനയങ്ങള്‍ ഉച്ചകോടിയില്‍ രൂപപ്പെടുമെന്ന് പ്രതീക്ഷ
കാലാവസ്ഥാ വ്യതിയാനം, ആരോഗ്യം, എഐ, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ ആഗോള വെല്ലുവിളികള്‍ക്ക് ശാസ്ത്രീയ പരിഹാരങ്ങള്‍ കണ്ടെത്തുന്ന ഉച്ചകോടിയില്‍ നൊബേല്‍ സമ്മാന ജേതാക്കളും ഒത്തുചേരും. ആഗോള ശാസ്ത്ര വെല്ലുവിളികള്‍ ചര്‍ച്ച ചെയ്യുന്നതിന് യുഎഇയും വേള്‍ഡ് ലോറേറ്റ്സ് അസോസിയേഷനും സംയുക്തമായാണ് ചരിത്ര സംഗമം സംഘടിപ്പിക്കുന്നത്. ലോകമെമ്പാടുമുള്ള അന്‍പതോളം പ്രമുഖ ശാസ്ത്രജ്ഞര്‍ ഉച്ചകോടിയില്‍ പങ്കെടുക്കും.
ഭാവിയിലെ വലിയ കണ്ടുപിടിത്തങ്ങള്‍ക്ക് വഴിയൊരുക്കുന്ന അടിസ്ഥാന ശാസ്ത്ര ഗവേഷണങ്ങളില്‍ നിക്ഷേപം നടത്താന്‍ ലോക സര്‍ക്കാരുകളെ പ്രോത്സാഹിപ്പിക്കുക എന്നത് ഉച്ചകോടിയുടെ പ്രധാന അജന്‍ഡയാകുമെന്ന് ആര്‍ടിഎ ചെയര്‍മാന്‍ മത്തര്‍ അല്‍ തായര്‍ പറഞ്ഞു. ശാസ്ത്രജ്ഞര്‍ക്കായി ദുബായില്‍ എഐ നെറ്റ്വര്‍ക്കും ബ്ലോക്ക്ചെയിന്‍ അധിഷ്ഠിത ഡേറ്റ സെന്ററും സ്ഥാപിക്കാന്‍ വേള്‍ഡ് ലോറേറ്റ്സ് അസോസിയേഷന്‍ പദ്ധതിയിടുന്നുണ്ട്.
35ലധികം രാഷ്ട്രത്തലവന്മാരും 150ഔദ്യോഗിക പ്രതിനിധി സംഘങ്ങളും 6000 സന്ദര്‍ശകരും പങ്കെടുക്കും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ബ്ലോക്ക് ചെയിന്‍ തുടങ്ങിയ സാങ്കേതികവിദ്യകള്‍ ഭരണരംഗത്ത് എങ്ങനെ പ്രയോജനപ്പെടുത്താം എന്ന് ഉച്ചകോടി ചര്‍ച്ച ചെയ്യും.
പഠിക്കാം & സമ്പാദിക്കാം
Home
