26 Nov 2025 5:11 PM IST
Summary
നിക്ഷേപകര്‍ക്കും, വസ്തുവകകള്‍ ഉള്ളവര്‍ക്കും ആനുകൂല്യങ്ങള്‍
കുവൈറ്റ് സര്‍ക്കാര്‍ പ്രവാസികളുടെ താമസാനുമതി ചട്ടങ്ങളില്‍ മാറ്റങ്ങള്‍ വരുത്തി. ഇനി മുതല്‍ യോഗ്യരായ പ്രവാസികള്‍ക്ക് 10 വര്‍ഷം വരെയോ 15 വര്‍ഷം വരെയോ ഉള്ള ദീര്‍ഘകാല താമസാനുമതി ലഭിക്കും. നിക്ഷേപകര്‍ക്കും, വസ്തുവകകള്‍ ഉള്ളവര്‍ക്കും ഇത് വലിയ ആനുകൂല്യങ്ങള്‍ നല്‍കും.
ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അല്‍ യൂസഫ് ആണ് പുതിയ നിയമം അംഗീകരിച്ചത്. വിദേശികള്‍ക്ക് സാധാരണയായി നല്‍കുന്ന താമസാനുമതിയുടെ പരമാവധി കാലയളവും അതിനുള്ള നിബന്ധനകളും ഈ ചട്ടങ്ങളില്‍ വിശദീകരിക്കുന്നു. ഓരോ വ്യക്തിയുടെയും വിഭാഗത്തിനും യോഗ്യതയ്ക്കും അനുസരിച്ച് താമസാനുമതിയുടെ കാലയളവ് വ്യത്യാസപ്പെടും.
സാധാരണ താമസാനുമതി അഞ്ചു വര്‍ഷം വരെയാണ് നല്‍കുന്നത്. എന്നാല്‍, ചില പ്രത്യേക വിഭാഗത്തിലുള്ള പ്രവാസികള്‍ക്ക് നിബന്ധനകള്‍ പാലിച്ച് 10 വര്‍ഷം വരെയുള്ള താമസാനുമതി ലഭിക്കും. 15 വര്‍ഷം വരെയുള്ള താമസാനുമതി, വിദേശ നിക്ഷേപകര്‍ക്കാണ് നല്‍കുന്നത്. 2013 ലെ വിദേശ മൂലധന നിക്ഷേപ നിയമം അനുസരിച്ചുള്ള നിബന്ധനകളും മന്ത്രിസഭ നിശ്ചയിക്കുന്ന മറ്റ് മാനദണ്ഡങ്ങളും ഇവര്‍ പാലിക്കണം.
കുവൈറ്റി പൗരന്മാരുടെ കുട്ടികള്‍, കുവൈറ്റില്‍ വസ്തുവകകള്‍ ഉള്ള പ്രവാസികള്‍ എന്നിവര്‍ക്കും ദീര്‍ഘകാല താമസാനുമതി അനുവദിക്കും. കൂടാതെ, ആഭ്യന്തര മന്ത്രി ഔദ്യോഗികമായി തീരുമാനിക്കുന്ന മറ്റ് വിഭാഗങ്ങള്‍ക്കും ഈ ആനുകൂല്യം ലഭിക്കും.
പഠിക്കാം & സമ്പാദിക്കാം
Home
