24 Dec 2025 2:16 PM IST
Summary
ഉയര്‍ന്ന ശമ്പളം, നികുതിയില്ലാത്ത വരുമാനം, മികച്ച ജീവിതനിലവാരം, സുരക്ഷ എന്നിവയാണ് പ്രധാന ആകര്‍ഷണങ്ങള്‍
യുഎഇയിലെ റിയല്‍ എസ്റ്റേറ്റ് വിപണിയില്‍ യുവജനത ആകൃഷ്ടരാകുന്നു. 25 മുതല്‍ 35 വയസ്സുവരെയുള്ള യുവ പ്രൊഫഷണലുകളുടെ കടന്നുവരവ് വര്‍ധിച്ചിരിക്കുകയാണ്. ദുബായില്‍ വീടു വാങ്ങുക എന്നത് യുവ തലമുറയുടെ ദീര്‍ഘകാല സാമ്പത്തിക ചിന്തയുടെ ഭാഗമായി മാറിയിരിക്കുന്നു. അല്‍ ഹമ്മാദി, ഐഎഎച്ച് ഗ്രൂപ്പ് സ്ഥാപകനും സിഇഒയുമായ ഇസ്മായില്‍ പറയുന്നതനുസരിച്ച്, 35 വയസ്സില്‍ താഴെയുള്ള ആളുകള്‍ വീട് വാങ്ങുന്ന എണ്ണത്തില്‍ ശ്രദ്ധേയമായ വര്‍ദ്ധനവുണ്ടായിട്ടുണ്ട്, പ്രത്യേകിച്ച് സര്‍ക്കാര്‍ പരിഷ്‌കാരങ്ങളും ഇതിന് സഹായകമായിട്ടുണ്ടെന്ന് പറയാം.
ഡിജിറ്റല്‍ സംവിധാനങ്ങള്‍ എളുപ്പമാക്കിയത്, താമസാനുമതിയുമായി ബന്ധിപ്പിച്ചുള്ള പ്രോപ്പര്‍ട്ടി വാങ്ങല്‍ എന്നിവ യുവ തലമുറയെ വീട് വാങ്ങാന്‍ പ്രേരിപ്പിക്കുന്ന ഘടകമായി. വീട് വാങ്ങാന്‍ പോകുന്ന പലരും ഉയര്‍ന്ന വിദ്യാഭ്യാസം ഉള്ളവര്‍ ആണ് അതിനാല്‍ റിയല്‍ എസ്റ്റേറ്റിനെ കുറിച്ച് അവര്‍ക്ക് നല്ല ധാരണയുണ്ട്.
വാടക വര്‍ധിച്ചതിനാല്‍ സ്വന്തമായി വീടു വാങ്ങുന്നത് കൂടി
വാടക കൂടിയതോടെയാണ് അധികം പേരും സ്വന്തമായി വീടുവാങ്ങുന്നതിലേക്ക് തിരിഞ്ഞത്. ദുബായിലെ പലയിടത്തും ഇന്ന് വാടകയ്ക്ക് എടുക്കുന്നതിനേക്കാള്‍ വാങ്ങുന്നത് കൂടുതല്‍ ലാഭകരമാണെന്ന് പലരും മനസ്സിലാക്കുന്നു. പലരും നിക്ഷേപം എന്ന ലക്ഷ്യത്തോടെയാണ് വാങ്ങുന്നത്. ഇപ്പോള്‍ വാങ്ങുന്നതിന്റെ ഇരട്ടി ലാഭം വില്‍ക്കുമ്പോള്‍ ഭാവിയില്‍ ലഭിക്കും.
യുവ പ്രൊഫഷണലുകള്‍ പലരും സ്ഥിരമായി യുഎഇയില്‍ തങ്ങാന്‍ ഇപ്പോള്‍ ഇഷ്ട്ടപ്പെടുന്നു. പുതിയ കാലത്തിന് അനുസരിച്ച് ചെലവ് കുറഞ്ഞ് ജീവിക്കാന്‍ സാധിക്കുന്ന ഒരു നഗരമായി ദുബായ് മാറിയിരിക്കുന്നു. സ്റ്റുഡിയോകളും ഒരു ബെഡ്‌റൂം അപ്പാര്‍ട്ട്‌മെന്റുകളുമാണ് കൂടുതല്‍ ആളുകളും നോക്കുന്നത്. മാത്രമല്ല, നല്ല ഗതാഗത സൗകര്യങ്ങള്‍ ഉള്ള സ്ഥലങ്ങളിലാണ് പ്രവാസികളില്‍ അധികം പേരും വീടു വാങ്ങുന്നത്.
പഠിക്കാം & സമ്പാദിക്കാം
Home
