image

27 Dec 2022 11:30 AM IST

NRI

ലോകകപ്പിനിടെ ഖത്തര്‍ എയര്‍വേയ്സിന് ചാകരക്കൊയ്ത്ത്; നടത്തിയത് 14,000 സര്‍വീസുകള്‍

MyFin Bureau

Qatar airways
X

Summary

  • ഖത്തര്‍ ലോകകപ്പ് മത്സരങ്ങള്‍ നേരിട്ട് ഗാലറിയില്‍ ഇരുന്ന് കണ്ടത് ആകെ 3.4 മില്യണ്‍ ആരാധകരാണ്


ലോകകപ്പിന്റെ ഔദ്യോഗിക എയര്‍ലൈന്‍ പാര്‍ട്ണറായ ഖത്തര്‍ എയര്‍വേസ് ലോകകപ്പ് സമയങ്ങളില്‍ മാത്രം 14,000 സര്‍വിസുകള്‍ നടത്തി റെക്കോര്‍ഡിട്ടു.

യൂറോപ്പിലേയും അമേരിക്കയിലേയുമുള്‍പ്പടെയുള്ള ലോകത്തിന്റെ പ്രധാനപ്പെട്ട നഗരങ്ങളില്‍ നിന്നെല്ലാം ദോഹയിലേക്കുള്ള ആരാധകര്‍ യാത്രക്കായി പ്രധാനമായും ആശ്രയിച്ചത് ഖത്തര്‍ എയര്‍വേസിനെയാണ്.

ലോകകപ്പ് മത്സരങ്ങള്‍ വീക്ഷിക്കാനായി ആരാധകരെ എത്തിക്കുന്നതിനും അതാതു നാടുകളിലേക്ക് അവരെ തിരികെ കൊണ്ടുപോകുന്നതിനുമായാണ് ഖത്തര്‍ എയര്‍വേസ് ഇത്രയധികം സര്‍വിസുകള്‍ നടത്തിയത്. മത്സര ദിവസങ്ങളിലെ ജിസിസി രാജ്യങ്ങളില്‍ നിന്നുള്ള ഷട്ടില്‍ സര്‍വീസുകളാണ് വിമാന സര്‍വീസുകളുടെ എണ്ണം കുത്തനെ കൂടാന്‍ കാരണമായത്.

ഖത്തര്‍ ലോകകപ്പ് മത്സരങ്ങള്‍ നേരിട്ട് ഗാലറിയില്‍ ഇരുന്ന് കണ്ടത് ആകെ 3.4 മില്യണ്‍ ആരാധകരാണ്. ഒരു മില്യണില്‍ അധികം ആരാധകര്‍ വിദേശത്ത് നിന്നുമെത്തി.

തങ്ങളുടെ സ്വപ്നവും ആഗ്രഹങ്ങളും യാഥാര്‍ഥ്യമായെന്നും ഏറ്റവും മനോഹരമായ ലോകകപ്പിന്റെ സുപ്രധാന ഭാഗമായതില്‍ ഏറെ സന്തോഷമുണ്ടെന്നും ഖത്തര്‍ എയര്‍വേസ് സിഇഒ അക്ബര്‍ അല്‍ബാകിര്‍ പറഞ്ഞു. ലോകകപ്പിനോടനുബന്ധിച്ച്് ഖത്തര്‍ എയര്‍വേസ് തന്നെ നേരിട്ട് ലോകകപ്പ് തീം സോങ്ങും ഇറക്കിയിരുന്നു.

കൂടാതെ അല്‍ബിദയിലെ ഫിഫ ഫാന്‍ ഫെസ്റ്റിവല്‍ സോണില്‍ ഖത്തര്‍ എയര്‍വേസ് വിമാനക്കമ്പനി ഒരുക്കിയ പ്രത്യേക സ്‌കൈ ഹൗസ് 18 ലക്ഷത്തിലേറെ പേരാണ് ലോകകപ്പ് വേളയില്‍ സന്ദര്‍ശിച്ചത്.