സൗദി മലയാളികള്‍ ഉള്‍പ്പടെയുള്ള പ്രവാസികള്‍ക്കും ബിസിനസുകാര്‍ക്കും ആശ്വാസമാകുകയാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ 'അബ്ഷിര്‍ ആപ്പ'്....
സൗദി മലയാളികള്‍ ഉള്‍പ്പടെയുള്ള പ്രവാസികള്‍ക്കും ബിസിനസുകാര്‍ക്കും ആശ്വാസമാകുകയാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ 'അബ്ഷിര്‍ ആപ്പ'്. സര്‍ക്കാര്‍ സേവനങ്ങള്‍ ലളിതമായി ജനങ്ങളില്‍ എത്തിക്കുക എന്നതാണ് ആപ്പിന്റെ മുഖ്യ ലക്ഷ്യം. ആപ്പിലൂടെ ഇതിനോടകം 85 ദശലക്ഷത്തിലധികം ഇടപാടുകള്‍ പൂര്‍ത്തിയായെന്ന് സൗദി മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. പ്ലാറ്റ്ഫോമില്‍ 2021ല്‍ മാത്രം 23 ദശലക്ഷം ഉപയോക്താക്കളാണ് എത്തിയത്. 1.5 ദശലക്ഷം കോളുകളാണ് സാങ്കേതിക പിന്തുണ ആവശ്യപ്പെട്ട് എത്തിയത്.
അബ്ഷിര്‍ ആപ്പ് വഴി 80ല്‍ അധികം സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട 330 സേവനങ്ങള്‍ ലഭ്യമാകും. മുന്‍കാലങ്ങളെ അപേക്ഷിച്ച് ഞൊടിയിടയില്‍ സേവനങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനും പൗരന്മാര്‍, സന്ദര്‍ശകര്‍, പ്രവാസികള്‍ എന്നിവരുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനും അബ്ഷിര്‍ ആപ്പ് വലിയ പങ്കാണ് വഹിച്ചത്. സര്‍ക്കാര്‍ സേവനങ്ങളുടെ ഉത്പാദന ക്ഷമത വര്‍ധിപ്പിക്കുന്നതിനും ഉപഭോക്താക്കളുടെ സംതൃപ്തിയും നിലവാരും വര്‍ധിപ്പിക്കുന്നതിനായി സൗദി ആഭ്യന്തര മന്ത്രാലയം 2015ല്‍ ആരംഭിച്ച ആപ്പാണ് അബ്ഷിര്‍.
അബ്ഷിര്‍ സേവനങ്ങള്‍ ഒറ്റനോട്ടത്തില്‍
സര്‍ക്കാര്‍, ബിസിനസ് വ്യക്തികള്‍ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായി വ്യത്യസ്ത സേവനങ്ങള്‍ ലഭ്യം.
നൂറുശതമാനം ഡിജിറ്റലായി സേവനങ്ങള്‍ ലഭിക്കും എന്നതിനാല്‍ സേവനദാതാവിനെ സന്ദര്‍ശിക്കേണ്ടതില്ല. (2021ല്‍ മാത്രം 36 അധിക സേവനങ്ങള്‍)
അബ്ഷിര്‍ ഇന്‍ഡിവിജ്വല്‍ - 1.5 ബില്യണ്‍, അബ്ഷിര്‍ ബിസിനസ് - 50 ദശലക്ഷം, അബ്ഷിര്‍ ഗവണ്‍മെന്റ് - 1.3 ദശലക്ഷം, എന്നീ കണക്കുകളില്‍ ലോഗിനുകള്‍ നടന്നുവെന്ന് അധികൃതര്‍.
ചോദ്യങ്ങള്‍ക്ക് ഉടനടി ഉത്തരം നല്‍കാന്‍ ഓട്ടോമേറ്റഡ് റെസ്പോന്‍ഡര്‍ 'മസ്റൂര്‍'
ഡിജിറ്റല്‍ വാലറ്റ് സേവനം വഴി ഓണ്‍ലൈന്‍ നമ്പര്‍ പ്ലേറ്റ് ലേലം എന്നിവയിലുള്‍പ്പടെ മികച്ച പങ്കാളിത്തം.
സൗദിയില്‍ ഇ-ഗവണ്‍മെന്റ് നടപ്പാക്കുന്നതിനും അബഷിര്‍ മുഖ്യ പങ്ക് വഹിച്ചു.
നിര്‍മ്മിത ബുദ്ധികൂടി ഉള്‍പ്പെടുത്തി 'സ്മാര്‍ട്ട് സര്‍ക്കാര്‍' എന്ന നിലയില്‍ ഉയരാന്‍ ലക്ഷ്യമിടുകയാണ് സൗദി ആഭ്യന്തര മന്ത്രാലയം.