image

4 Feb 2022 3:18 AM GMT

Europe and US

എന്‍ആര്‍ഐ കൾക്ക് പ്രതീക്ഷയായി '5 ഐ' കോവിഡ് ആനുകൂല്യ പദ്ധതികള്‍

MyFin Desk

എന്‍ആര്‍ഐ കൾക്ക് പ്രതീക്ഷയായി 5 ഐ കോവിഡ് ആനുകൂല്യ പദ്ധതികള്‍
X

Summary

  കോവിഡ് മഹാമാരി സൃഷ്ടിക്കുന്ന പ്രതിസന്ധികള്‍ക്കിടയിലും തൊഴിലും ബിസിനസും മുന്നോട്ട് കൊണ്ടു പോകാനുള്ള ശ്രമത്തിലാണ് ലോകം. ഈ സാഹചര്യത്തില്‍ മിക്ക രാജ്യങ്ങളും കോവിഡ് പ്രശ്നങ്ങളില്‍ നിന്നും കരകയറുന്നതിനുള്ള ആനുകൂല്യ പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്. അതാത് രാജ്യത്തെ ആളുകളെ ലക്ഷ്യം വെക്കുന്നതാണ് ഇവയില്‍ പലതും. എന്നാല്‍ എന്‍ആര്‍ഐകള്‍ക്കും ഇത്തരം പദ്ധതികള്‍ പ്രയോജനപ്പെടുത്താം. 5 ഐ രാജ്യങ്ങളിലെ കോവിഡ് ആനുകൂല്യ പാക്കേജുകളാണ് ഇപ്പോള്‍ ഇക്കൂട്ടത്തില്‍ ശ്രദ്ധ നേടുന്നത്. ഇന്ത്യയില്‍ ബിസിനസ് തുടങ്ങതിന് ചില നൂലാമാലകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ എന്‍ആര്‍ഐകള്‍ വിദേശ രാജ്യങ്ങളെ […]


കോവിഡ് മഹാമാരി സൃഷ്ടിക്കുന്ന പ്രതിസന്ധികള്‍ക്കിടയിലും തൊഴിലും ബിസിനസും മുന്നോട്ട് കൊണ്ടു പോകാനുള്ള ശ്രമത്തിലാണ് ലോകം. ഈ സാഹചര്യത്തില്‍ മിക്ക...

 

കോവിഡ് മഹാമാരി സൃഷ്ടിക്കുന്ന പ്രതിസന്ധികള്‍ക്കിടയിലും തൊഴിലും ബിസിനസും മുന്നോട്ട് കൊണ്ടു പോകാനുള്ള ശ്രമത്തിലാണ് ലോകം. ഈ സാഹചര്യത്തില്‍ മിക്ക രാജ്യങ്ങളും കോവിഡ് പ്രശ്നങ്ങളില്‍ നിന്നും കരകയറുന്നതിനുള്ള ആനുകൂല്യ പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്. അതാത് രാജ്യത്തെ ആളുകളെ ലക്ഷ്യം വെക്കുന്നതാണ് ഇവയില്‍ പലതും. എന്നാല്‍ എന്‍ആര്‍ഐകള്‍ക്കും ഇത്തരം പദ്ധതികള്‍ പ്രയോജനപ്പെടുത്താം.
5 ഐ രാജ്യങ്ങളിലെ കോവിഡ് ആനുകൂല്യ പാക്കേജുകളാണ് ഇപ്പോള്‍ ഇക്കൂട്ടത്തില്‍ ശ്രദ്ധ നേടുന്നത്. ഇന്ത്യയില്‍ ബിസിനസ് തുടങ്ങതിന് ചില നൂലാമാലകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ എന്‍ആര്‍ഐകള്‍ വിദേശ രാജ്യങ്ങളെ ആശ്രയിക്കാനുള്ള സാധ്യത ഏറെയാണ്. യുഎസ്, യുകെ, കാനഡ, ഓസ്ട്രേലിയ, ന്യൂസിലാന്റ് എന്നീ രാജ്യങ്ങള്‍ അംഗങ്ങളായ ഇന്റലിജന്‍സ് സഖ്യമാണ് 5 ഐ രാജ്യങ്ങള്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്നത്. ഈ രാജ്യങ്ങള്‍ നിലവില്‍ നല്‍കി വരുന്ന കോവിഡ് ആനുകൂല്യ പദ്ധതികളെ അറിയാം.

യുഎസ്

ഫാമിലീസ് ഫസ്റ്റ് കൊറേണ വൈറസ് റെസ്പോണ്‍സ് ആക്ട് (എഫ്എഫ്സിആര്‍എ) വഴി 3.4 ബില്യണ്‍ യുഎസ് ഡോളറിന്റെ സഹായമാണ് കുടുംബങ്ങള്‍, ടാക്സ് ക്രെഡിറ്റുള്ള കമ്പനികള്‍, തൊഴിലില്ലായ്മ ഇന്‍ഷുറന്‍സ്, എഫ്എച്ച്എഫ്എ മോറട്ടോറിയം, മറ്റ് സര്‍ക്കാര്‍ ലോണുകള്‍, എന്നിവ വഴി നല്‍കിയത്.
തൊഴിലില്ലായ്മാ ആനുകൂല്യങ്ങള്‍, ലോണ്‍, പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ നടത്തുന്ന ചെറുകിട ബിസിനസുകള്‍ക്കുള്ള ഗ്രാന്റുകള്‍, ഇഐഡിഎല്‍ പ്രോഗ്രാമുകള്‍ എന്നിവയ്ക്കായി 2.3 ട്രില്യണ്‍ യുഎസ് ഡോളറാണ് കെയേഴ്സ് ആക്ടിലൂടെ വിതരണം ചെയ്തത്.

2021ലെ അമേരിക്കന്‍ റെസ്‌ക്യൂ പ്ലാന്‍ ആക്ട് പ്രകാരം 1.9 ട്രില്യണ്‍ ഡോളറിന്റെ സഹായം നടപ്പിലാക്കിയിട്ടുണ്ട്.
പ്രതിവര്‍ഷം 75000 ഡോളറിന് താഴെ വരുമാനമുള്ള വ്യക്തികള്‍ക്ക് ഡയറക്ട് ക്യാഷ് പേയ്മെന്റായി 1400 ഡോളര്‍ വീതം നല്‍കി. ഒപ്പം അവര്‍ക്ക് എത്ര ആശ്രിതരുണ്ടോ അവര്‍ക്കും ഒരാള്‍ക്ക് 1400 ഡോളര്‍ എന്ന കണക്കില്‍ സഹായം വിതരണം ചെയ്തു.

2021 സെപ്റ്റംബര്‍ വരെ കാലാവധി ഉണ്ടായിരുന്ന തൊഴിലില്ലായ്മാ ഇന്‍ഷുറന്‍സുകള്‍ക്ക് പ്രതിവാരം 300 ഡോളര്‍ വിതരണം ചെയ്തു.

തൊഴിലില്ലായ്മാ വേതനമായി ലഭിക്കുന്ന 10,200 ഡോളറിന് മേലുള്ള നികുതി നീക്കിയത് സാധാരണക്കാര്‍ക്ക് ആശ്വാസമായി (പ്രതിവര്‍ഷം 1,50,000 ഡോളര്‍ വരുമാനം ലഭിക്കുന്ന കുടുംബങ്ങള്‍ക്ക്).

ഗ്രാന്‍ഡുകള്‍ സൃഷ്ടിക്കുന്നതിനായി ചെറുകിട ബിസിനസ് നടത്തിപ്പിന് 25 ബില്യണ്‍ ഡോളര്‍ അനുവദിച്ചു.

കാനഡ

കാനഡ ചൈല്‍ഡ് ബെനഫിറ്റ് സ്‌കീമിലൂടെ ഓരോ കുട്ടിയ്ക്കും 300 കനേഡിയന്‍ ഡോളറിന്റെ സഹായം വിതരണം ചെയ്തു. ഒപ്പം വ്യക്തികള്‍ക്ക് 400 കനേഡിയന്‍ ഡോളറിന്റെയും ദമ്പതികള്‍ക്ക് 600 കനേഡിയന്‍ ഡോളറിന്റെയും സഹായം ഒറ്റ തവണ പേയ്മെന്റായി നല്‍കി.

തൊഴില്‍ ഇല്ലാത്തവര്‍ക്കും കോവിഡ് പ്രതസന്ധിയിലാക്കിയവര്‍ക്കും 2000 കനേഡിയന്‍ ഡോളറിന്റെ ആനുകൂല്യം നല്‍കി (ഇവ നികുതി ബാധകമാണ്).

വര്‍ക്ക് ഷെയറിംഗ് പ്രോഗ്രാം, ചെറുകിട ബിസിനസ് വേതന സബ്സിഡികള്‍, ബിസിനസ് ക്രെഡിറ്റ് അവയ്ലബിലിറ്റി പ്രോഗ്രാം എന്നിവ വഴി ബിസിനസുകള്‍ക്ക് പിന്തുണ

യോഗ്യതയുള്ള ബിസിനസുകള്‍ക്ക് 75 ശതമാനം വരെ വേതന സബ്സിഡി. ബിസിനസ് ക്രെഡിറ്റ് അവയ്ലബിലിറ്റി പ്രോഗ്രാം വഴി 65 ബില്യണ്‍ കനേഡിയന്‍ ഡോളറിന്റെ സഹായം.

കൃഷിക്കാര്‍ക്കായി ഫാം ക്രെഡിറ്റ് കാനഡ പ്രോഗ്രാമിലൂടെ 5 ബില്യണ്‍ കനേഡിയന്‍ ഡോളറിന്റെ അധിക സഹായം.

യുകെ

ജോബ് റിട്ടന്‍ഷന്‍ സ്‌കീം (ജെആര്‍എസ്) വഴി ജീവനക്കാരുടെ 80 ശതമാനം വേതനം അടച്ച് തൊഴില്‍ ദാതാക്കള്‍ക്ക് പിന്തുണ നല്‍കി.
16നും 24നും മധ്യേ പ്രായമുള്ള തൊഴില്‍ രഹിതര്‍ക്കായി ഉത്തേജന സ്‌കീം. ഇതു വഴി ആദ്യ ആറ് മാസത്തേക്കുള്ള ശമ്പളം വിതരണം ചെയ്തു.

സെല്‍ഫ് എംപ്ലോയ്മെന്റ് ഇന്‍കം സപ്പോര്‍ട്ട് സ്‌കീം (എസ്ഇഐഎസ്എസ്), കൊറോണ വൈറസ് ബിസിനസ് ഇന്ററപ്ഷന്‍ ലോണ്‍ സ്‌കീം എന്നിവ വഴി ചെറുകിട ബിസിനസുകള്‍ക്ക് 5 മില്യണ്‍ പൗണ്ടിന്റെ സഹായം (12 മാസത്തേക്ക് പലിശ രഹിതമായി).

മികച്ച വളര്‍ച്ചയുള്ള കമ്പനികള്‍ക്കായി ഫ്യൂച്വര്‍ ഫണ്ട് ലോണ്‍ സ്‌കീം.

ഫാസ്റ്റ് ട്രാക്ക് ഫിനാന്‍സ് സ്‌കീം വഴി ചെറുകിട ബിസിനസുകള്‍ക്ക് 50,000 പൗണ്ടിന്റെ സഹായം.

ഓസ്ട്രേലിയ

തൊഴില്‍ നിലനിര്‍ത്താന്‍ 1500 ഓസ്ട്രേലിയന്‍ ഡോളറിന്റെ സഹായം.
വീട്ടാശ്യങ്ങള്‍ക്കായി 750 ഡോളര്‍ വീതം നല്‍കി.

പ്രതിസന്ധി നേരിടുന്ന ബിസിനസുകള്‍ക്ക് തൊഴിലാളികളെ നിലനിര്‍ത്തുന്നതിനായി ഒരാള്‍ക്ക് 1500 ഡോളര്‍ എന്ന കണക്കില്‍ ധനസഹായം.
യോഗ്യതയുള്ള ചെറുകിട ബിസിനസുകള്‍ക്ക് 20,000 മുതല്‍ 100,000 ഡോളറിന്റെ വരെ സഹായം.

ബിസിനസുകള്‍ക്കായി 15 മാസം ദൈര്‍ഘ്യമുള്ള ഇന്‍വെസ്റ്റ്മെന്റ് ഇന്‍സെന്റീവ് പ്രോഗ്രാം വഴി ബിസിനസുകള്‍ക്ക് പിന്തുണ.
ആസ്തി എഴുതിതള്ളല്‍ വഴി ബിസിനസുകള്‍ക്ക് 30,000 മുതല്‍ 1,50,000 ഡോളറിന്റെ വരെ സഹായം

ന്യൂസീലാന്റ്

കോവിഡ് 19 ലീവ് സപ്പോര്‍ട്ട് സ്‌കീം വഴി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിന് സഹായം.
അന്‍പതോ അതില്‍ കൂടുതലോ ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ക്ക് 100000 ന്യൂസിലാന്റ് ഡോളറിന്റെ സ്മോള്‍ ബിസിനസ് ക്യാഷ് ഫ്ളോ ലോണ്‍.
ബിസിനസുകള്‍ക്കായി 8 മുതല്‍ 10 ബില്യണ്‍ ഡോളര്‍ വരെ ലഭ്യമാക്കുന്ന റിക്കവറി പ്ലാന്‍. സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കും തൊഴിലാളികള്‍ക്കും വേതന സബ്സിഡിയും ലഭ്യമാക്കി.
തൊഴിലില്‍ പ്രതിസന്ധി അനുഭവിക്കുന്നവര്‍ക്ക് വേതന സബ്സിഡി സ്‌കീം വഴി 12 ആഴ്ച്ചത്തേക്ക് വരുമാനം ഉറപ്പാക്കി.

NRI, 5 Eyes Countries, Business, Covid 19