image

22 March 2022 4:15 AM GMT

Visa and Emigration

യുകെ സ്‌കില്‍ഡ് വിസയുടെ ഭൂരിഭാഗവും സ്വന്തമാക്കി ഇന്ത്യന്‍ പൗരന്മാര്‍

MyFin Desk

യുകെ സ്‌കില്‍ഡ് വിസയുടെ ഭൂരിഭാഗവും സ്വന്തമാക്കി ഇന്ത്യന്‍ പൗരന്മാര്‍
X

Summary

  ലണ്ടന്‍ :  രാജ്യത്ത് തൊഴില്‍ നൈപുണ്യമുള്ളവര്‍ക്കുള്ള വിസ (സ്‌കില്‍ഡ് വര്‍ക്കര്‍ വിസ) ഏറ്റവുമധികം നേടിയത് ഇന്ത്യയില്‍ നിന്നുള്ള പൗരന്മാരാണെന്ന് വ്യക്തമാക്കി യുകെ സര്‍ക്കാര്‍. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇറക്കിയ സ്‌കില്‍ഡ് വര്‍ക്കര്‍ വിസയില്‍ 65,500 എണ്ണവും നേടിയത് ഇന്ത്യന്‍ പൗരന്മാരാണെന്ന് ബ്രിട്ടീഷ് ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയിരുന്നു. പോയിന്റ്‌സ് അധിഷ്ഠിതമായ ഇമിഗ്രേഷന്‍ രീതിയ്ക്ക് പ്രചാരം ലഭിച്ചതിന് പിന്നാലെ 2019 കാലയളവിനെ അപേക്ഷിച്ച് 14 ശതമാനം അധികം സ്‌കില്‍ഡ് വിസ നല്‍കിയെന്നും യുകെ സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ഇരു […]


ലണ്ടന്‍ : രാജ്യത്ത് തൊഴില്‍ നൈപുണ്യമുള്ളവര്‍ക്കുള്ള വിസ (സ്‌കില്‍ഡ് വര്‍ക്കര്‍ വിസ) ഏറ്റവുമധികം നേടിയത് ഇന്ത്യയില്‍...

ലണ്ടന്‍ : രാജ്യത്ത് തൊഴില്‍ നൈപുണ്യമുള്ളവര്‍ക്കുള്ള വിസ (സ്‌കില്‍ഡ് വര്‍ക്കര്‍ വിസ) ഏറ്റവുമധികം നേടിയത് ഇന്ത്യയില്‍ നിന്നുള്ള പൗരന്മാരാണെന്ന് വ്യക്തമാക്കി യുകെ സര്‍ക്കാര്‍. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇറക്കിയ സ്‌കില്‍ഡ് വര്‍ക്കര്‍ വിസയില്‍ 65,500 എണ്ണവും നേടിയത് ഇന്ത്യന്‍ പൗരന്മാരാണെന്ന് ബ്രിട്ടീഷ് ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയിരുന്നു. പോയിന്റ്‌സ് അധിഷ്ഠിതമായ ഇമിഗ്രേഷന്‍ രീതിയ്ക്ക് പ്രചാരം ലഭിച്ചതിന് പിന്നാലെ 2019 കാലയളവിനെ അപേക്ഷിച്ച് 14 ശതമാനം അധികം സ്‌കില്‍ഡ് വിസ നല്‍കിയെന്നും യുകെ സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ചര്‍ച്ചകളുടെ ഭാഗമായി ഇന്ത്യയും യുകെയും ഇമിഗ്രേഷന്‍ മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തുന്നതിനുള്ള ശ്രമങ്ങളിലാണ്. കഴിഞ്ഞ വര്‍ഷം ഇന്ത്യ-യുകെ മൈഗ്രേഷന്‍ ആന്‍ഡ് മൊബിലിറ്റി പങ്കാളിത്ത കരാര്‍ നടപ്പാക്കുന്നതിനുള്ള ചുവടുവെപ്പുകള്‍ ആരംഭിച്ചിരുന്നു. ഒരു വര്‍ഷം ഏകദേശം 3,000 യുവ വിദ്യാര്‍ത്ഥികള്‍ക്കും പ്രൊഫഷണലുകള്‍ക്കും ഇരു രാജ്യങ്ങളിലും പുതിയ തൊഴില്‍ അവസരങ്ങള്‍ ലഭ്യമാക്കാനുള്ള പദ്ധതി 2022 ഏപ്രിലോടെ നടപ്പിലാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
യുകെ സ്‌കില്‍ഡ് വര്‍ക്കര്‍ വിസ ഇഷ്യു ചെയ്യുന്നതിന് വേണ്ട യോഗ്യതകള്‍
1. യുകെ ഹോം ഓഫീസ് (യുകെയിലെ ആഭ്യന്തര വകുപ്പ്) അംഗീകരിച്ച ഒരു തൊഴില്‍ ദാതാവിന്റെ കീഴിലായിരിക്കണം പ്രവര്‍ത്തിക്കുവാന്‍ ഉദ്ദേശിക്കുന്നത്.
2. യുകെയില്‍ നിങ്ങള്‍ക്ക് വാഗ്ദാനം ചെയ്തിരിക്കുന്ന തസ്തികയെക്കുറിച്ചുള്ള വിവരങ്ങളടങ്ങിയ 'സ്പോണ്‍സര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ്' തൊഴിലുടമയില്‍ നിന്ന് നേടിയിരിക്കണം.
3. യോഗ്യതയുള്ള തൊഴിലുകളുടെ പട്ടികയില്‍ ഉള്‍പ്പെട്ട ജോലിയായിരിക്കണം.
4. അടിസ്ഥാന ശമ്പളം നല്‍കിയിരിക്കണം. തൊഴിലിന്റെ സ്വഭാവം അനുസരിച്ചുള്ള തുക ആയിരിക്കണം.